പൂനെ സിറ്റി എഫ് സി സ്പാനിഷ് താരം റാഫേൽ ലോപ്പസ് ഗോമസ് എന്ന റാഫയെ സ്വന്തമാക്കി. പൂനെ ടീമിലെത്തുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് റാഫ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പൂനെ റാഫയെ സൈൻ ചെയ്ത കാര്യം സ്ഥിരീകരിച്ചത്.
32കാരനായ ഈ സ്പാനിഷ് ഡിഫൻഡർ റയൽ വല്ലഡോലിഡിലൂടെ കരിയർ ആരംഭിച്ച റാഫ ഐബർ, ഗെറ്റാഫെ എന്നീ ലാ ലീഗ ടീമുകളുടെ ഭാഗമായിരുന്നു.ജർമ്മൻ ക്ലബ്ബ് എസ് സി പാഡർബോണിനുലേണ്ടിയും റാഫ ബൂട്ടണിഞ്ഞിട്ടുണ്ട്.
പൂനെ ടീമിലെത്തുന്ന രണ്ടാമത്തെ സ്പാനിഷ് താരവും നാലാമത്തെ വിദേശതാരവുമാണ് റാഫ. മാർക്കോസ് ടബാർ, മാർസലീഞ്ഞോ, എമലിയാനോ അൽഫാരോ എന്നിവയാണ് പുനെയിലെത്തിയ വിദേശതാരങ്ങൾ
✍🏻 സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment