Monday, August 14, 2017

റഫറിയിൽ നിന്നും ചുവപ്പ് കാർഡ് പിടിച്ചുവാങ്ങിയ 2007 അണ്ടർ 20 ലോകകപ്പിലെ വിവാദനായകൻ, ലോകകപ്പിൽ പ്രീ ക്വാർട്ടർ മത്സരത്തിൽ ചിലിയും പോർച്ചുഗലും തമ്മിലുള്ള വാശിയേറിയ മത്സരം നടന്നു കൊണ്ടിരിക്കുന്നു. മത്സരത്തിൽ 45ാം മിനുട്ടിൽ ചിലി വിദാൽ നേടിയ ഏക ഗോളിന് മുന്നിൽ. കളിയുടെ അവസാന നിമിഷങ്ങളിൽ സമയം കളയാൻ ചിലി താരങ്ങൾ ശ്രമിക്കുന്നു. ഇത് പോർച്ചുഗീസ് താരങ്ങളെ അസ്വസ്തരാക്കുന്നു. അതിനിടെ ചിലി താരങ്ങളും പോർച്ചുഗീസ് താരങ്ങളും കയ്യാങ്കളിയിലേക്ക് നീങ്ങി. റഫറി സുബ്ബിദ്ദീൻ മുഹമ്മദ് പോർച്ചുഗീസ് താരം മനോക്ക് ചുവപ്പ് കാർഡ് നൽകി പുറത്താക്കാൻ ശ്രമിക്കുമ്പോൾ സെക്യുൻഹ ആ കാർഡ് ബലം പ്രയോഗിച്ച് മേടിക്കുന്നു. ഇത് ലോകകപ്പിന് തന്നെ നാണക്കേടായി മാറി. പോർച്ചുഗീസ് താരങ്ങളുടെ ഈ മോശം പെരുമാറ്റം ലോക ഫുട്ബോളിൽ തന്നെ വലിയ ചർച്ചകൾക്ക് ഇടയാക്കി. ഇരു താരങ്ങളെയും 1 വർഷത്തെക്ക് വിലക്കാൻ ഫിഫ തീരുമാനം എടുക്കുകയും ചെയ്തു. പ്രതിഭ ഉണ്ടായിട്ടു കൂടെ അദ്ദേഹത്തിന്റെ കരിയറിൽ ആ സംഭവം മികച്ച ക്ലബ്ബുകളിൽ നിന്നെല്ലാം മാറ്റി നിർത്തപ്പെടെണ്ട അവസ്ഥ ഒരുക്കി. ®സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്. കൂടുതൽ ഫുട്ബോൾ വാർത്തകൾക്കും വിശേഷങ്ങൾക്കും മറക്കാതെ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം ഫേസ്ബുക്ക് പേജും സന്ദർശിക്കൂ. ഫേസ്ബുക്ക് http://ift.tt/2vxnGmj യൂട്യൂബ് https://www.youtube.com/channel/UCsh7RgOJul9QffIk7rhq3YA വെബ് സൈറ്റ് http://ift.tt/2wIWQ9x ട്വിറ്റെർ https://twitter.com/south_soccers

0 comments:

Post a Comment

Blog Archive

Labels

Followers