സ്റ്റീഫൻ കോൺസ്റ്റയിനും അദേഹത്തിന്റെ ചുണക്കുട്ടികൾക്കും അഭിനന്ദനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ഒൻപത് അന്താരാഷ്ട്ര മത്സരങ്ങളിൽ (ഭൂട്ടാനെതിരായ അനൌദ്യോഗിക മത്സരം ഉൾപ്പെടെ) തോൽവിയറിയാതെ റെക്കോർഡ് കുതിപ്പാണ് നടത്തുന്നത്
"2011 ഏഷ്യൻ കപ്പിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് മനസിലാക്കാനും പഠിക്കാനും സാധിച്ചു നമ്മൾ ചരിത്രം വീണ്ടും ആവർത്തിക്കും എന്നും . " മുൻ ഡിഫൻഡർ ദീപക് മൊണ്ടൽ ഏകോപിച്ചു. " കോൺസ്റ്റെയിൻ നൽകുന്ന പോരാട്ട വീര്യം നമ്മുടെ പ്ലയെര്സ് നു എതിരാളിയുടെ മേൽ കടിഞ്ഞാണിടാനുള്ള ഊർജമാണ് നൽകുന്നത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു....
. "അവർ ഇപ്പോൾ എത്ര നന്നായി കളിക്കുന്നു ... തോൽവിയറിയാത്ത പത്തു മത്സരങ്ങൾ എന്ന ലക്ഷ്യത്തിനു വേണ്ടി കോച്ച് മുതൽ കളിക്കാർ വരെ, എല്ലാവരും ഒരു ടീമായി ഒന്നായി പ്രവർത്തിക്കുന്നു. "
മുൻ ഫുട്ബാൾ പ്ലയെർ എന്ന നിലയിൽ മൊൻഡാലിൻറെ സെൻട്രൽ ഡിഫൻസ് പാർട്ണർ മഹേഷ് ഗൗളിയും ഒരു കാര്യം പറയുകയുണ്ടായി..... "മുൻ കാലങ്ങളിലെ സ്ഥിതി വെച്ച് നോക്കുമ്പോൾ നമ്മുടെ ദേശീയ ടീമിന്റെ പ്രകടനം മുകളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് ഈ ഒരു വളർച്ച എല്ലാവരെയും പോലെ തന്നെ തനിക്കും ഏറെ സന്തോഷം ഉണ്ടാക്കുന്നതാണെന്നും ഇനി മക്കാവുമായുള്ള നമുക്ക് വരാനിരിക്കുന്ന മത്സരത്തിന് എല്ലാ വിധ വിജയാശംസകൾക് നേരുന്നു എന്നും "അദ്ദേഹം പറഞ്ഞു.
2019 ലെ ഏഷ്യൻ കപ്പ് യോഗ്യതാ ടൂർണമെന്റിന് ഇന്ത്യൻ ഫുട്ബോളിന് മികച്ച പ്രകടനം കാഴ്ച വെക്കാനാവുമെന്നും ... 2 7 വർഷത്തിനു ശേഷം 2011 ലാണ് എ.എഫ്.സി. ഏഷ്യൻ കപ്പിൽ ഞങ്ങൾക്ക് യോഗ്യത നേടാനായത് .. എന്നാൽ അടുത്ത 8 വർഷത്തിനുള്ളിൽ തന്നെ നമ്മൾക്കു എ.എഫ്.സി. ഏഷ്യൻ കപ്പിൽ വീണ്ടും യോഗ്യത നേടാനായതിലൂടെ നമ്മളുടെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച ശരിയായ ദിശയിലാണെന്നു അവർ തെളിയിച്ചിരിക്കുന്നു എന്നും 2002 ൽ കോൺസ്റ്റന്റൈൻ കീഴിൽ അന്താരാഷ്ട്ര കരിയർ ആരംഭിക്കുകയും എൽ ജി കപ്പിൽ ഇന്ത്യക്കു വേണ്ടി ഗോൾഡൻ ഗോൾ നേടുകയും ഇപ്പോൾ എ ഐ എഫ് എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ അഭിഷേക് യാദവ് പറഞ്ഞു ,
എ ഐ എഫ് എഫ് ന്റെ കീഴിൽ മറ്റ് ടൂര്ണമെന്റുകളും വളരെ മികച്ച രീതിയിൽ തന്നെയാണ് നടന്നത് . അണ്ടർ -15 സാഫ് ചാമ്പ്യൻഷിപ്പിൽ നമ്മൾ വിജയിച്ചു, അണ്ടർ -17 ആൺകുട്ടികൾ വിദേശ മണ്ണിൽ അവരുടെ മികച്ച പ്രകടനമായിരുന്നു നടത്തിയത് .. എഐഎഫ്എഫിൻറെ കഠിനാധ്വാനത്തിന്റെ ഫലമായി ഇത് പോലെയുള്ള മികച്ച പ്രകടനങ്ങൾ നമ്മൾക്ക് കാഴ്ചവെക്കാനായി എന്നതും നമ്മുടെ ഒരു നേട്ടമാണെന്ന് യാദവ് കൂട്ടിച്ചേർത്തു ...
ആരോഗ്യകരമായ മത്സരങ്ങളാണ് വിജയത്തിന്റെ താക്കോൽ എന്ന് ഗൗളി ചൂണ്ടിക്കാട്ടി. കോൺസ്റ്റന്റൈൻ ന്റെ റൊട്ടേറ്റിംഗ് സിസ്റ്റത്തിലൂടെ ടീമിൽ യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
അതെ സമയം തന്നെ ഇന്ത്യൻ ടീമിന്റെ ഈ വളർച്ചക്ക് പിന്നിൽ കോൺസ്റ്റന്റൈൻ ൻറെ തൊഴിൽ ധാർമികതയെ പ്രശംസിക്കാനും യാദവ് മറന്നില്ല...
തന്റെ തൊഴിൽ ധാർമികതയെ അതിന്റെ ശരിയായ ദിശയിൽ തന്നെ അല്ലെങ്കിൽ ശരിയായ രീതിയിൽ തന്നെ തന്റെ കളിക്കാർക്കായി പകർന്നു കൊടുക്കുക ..... ഇതിലൂടെ തന്നെ 10 മത്സരങ്ങൾ തുടർച്ചയായി തോൽവി അറിയാതെ മുന്നേറുക എന്ന ഒരു ചരിത്രം ഇന്ത്യൻ ഫുട്ബോളിൽ രചിക്കുക എന്നതാണ് ഇപ്പോളത്തെ തന്റെ ലക്ഷ്യം... അത് നേടാനുള്ള കഴിവ് തന്റെ ചുണകുട്ടികൾക്കുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം എന്ന് ആണ് കോൺസ്റ്റന്റൈൻ സാക്ഷ്യപ്പെടുത്തുന്നത്....
0 comments:
Post a Comment