Wednesday, August 9, 2017

Thanks Josu, For giving us a lot of memories ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം പതിപ്പിന് തുടക്കം. കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. കോർണർ കിക്ക് എടുത്തുയർന്ന് വന്ന പന്ത് തന്റെ ഫുൾവോളിയിലൂടെ വലയക്കകത്ത്. കൊച്ചി ജവർലാൽ നെഹ്റു സ്റ്റേഡിയം ആർത്തിരമ്പി; ആരവങ്ങളുയർന്നു കുട്ടിത്തം വിട്ടുമാറാത്ത ഇരുപത്തിരണ്ടുക്കാരൻ ജോസു അന്നു മുതൽ കേരളക്കരയുടെ ജോസൂട്ടനായി. സ്പെയിനിലെ ലഗ്രിയോ എന്ന ജനിച്ചു വളർന്ന ജോസൂ ലോകഫുട്ബോളിലെ വമ്പന്മാരായ എഫ് സി ബാഴ്സലോണയുടെ ഫുട്ബോൾ അക്കാദമിയായ ലാ മാസിയയിലൂടെ നാളത്തെ സ്പാനിഷ് വാഗ്ദാനമായ ജെറാർഡ് ഡെലൂഫെയുടെ കൂടെ കളിച്ചു വളർന്ന താരമാണ്. തന്റെ കരിയറിലുടനീളം സ്പാനിഷ് ലീഗിന്റെ താഴെതട്ടുകളിലും കുഞ്ഞു ലീഗുകളിലുമാണ് അവസരം ലഭിച്ചിരുന്നത്. ഒരു തളരാത്ത പോരാളിയാണ് ജോസുവെന്ന് ഏതൊരു ഫുട്ബോൾ കാണിയും സമ്മതിക്കും. ഊർജസ്വലതയും പോരാട്ടവീര്യവും ജോസുവിന്റെ മുഖമുദ്രയാണ്​.ബ്ലോ ഗ്രാനിയൻ ജേഴ്സിയിൽ കളി പഠിച്ചതിന്റെ എല്ലാ വിധ ലക്ഷണങ്ങളും അദ്ദേഹത്തിന്റെ കളിയിൽ തെളിഞ്ഞു കാണാം. കൃത്യതയാർന്ന ലോങ്ങ് പാസ്സുകളും ചടുലമാർന്ന ക്രോസ്സുകളും ജോസുവിന്റെ മുഖമുദ്രയാണ്​. കോർണർ ഫ്ളാഗ് സൈഡിൽ നിന്നുയർത്തി നൽകുന്ന ബോൾ, തല വെക്കേണ്ട ജോലിയെ സഹകളിക്കാർക്കുള്ളൂ. ഒരു ഗോളും ആറ് അസിസ്റ്റും ഉൾപ്പെടുന്ന ജോസുവിന്റെ സീസൺ രണ്ടിലെ യാത്ര മഞ്ഞക്കടലായി മാറിയ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനെ കോരിത്തരിപ്പിച്ചു. ഒരു പക്ഷെ കേരള ബ്ലാസ്റ്റേഴ്സിൽ ഇതു വരെ കളിച്ചവരിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ളവരിൽ ഒരാളാണ് ജോസു. കാളപ്പോരിന്റെ നാട്ടിൽ നിന്നുവന്ന ജോസു ഒരു കാളക്കൂറ്റനെ പോലെ തന്നെ പെരുമാറിയിട്ടുണ്ട്. രണ്ടാം സീസണിലെ തന്റെ അവസാന മത്സരത്തിന് ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടത് ഉദാഹരണം. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ആരാധകരെ കയ്യിലെടുക്കാൻ ജോസുവിന് പ്രത്യേക കഴിവുതന്നെയുണ്ട്. ഈ സീസണിൽ ജോസു ഉണ്ടാവില്ല എന്ന് ഉറപ്പായി കഴിഞ്ഞു എന്നാലും ഒരിക്കൽ 99ാം ജേഴ്സിയണിഞ്ഞ് ഇനിയും മഞ്ഞക്കടലിനെ ആനന്ദലഹരിയിലാക്കാൻ ജോസൂട്ടൻ വരുമെന്ന് പ്രതീക്ഷിക്കാം, കാത്തിരിക്കാം

0 comments:

Post a Comment

Blog Archive

Labels

Followers