ഇന്നലെ ഘാനയിൽ നിന്നുള്ള അറ്റാക്കിങ്ങ് മിഡ്ഫീൽഡർ കറേജ് പെക്കുസന്റെ സൈനിംഗ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ്
25 കാരനായ സെർബിയൻ സെന്റർ ബാക്ക് നെമാൻജ ലാകിക്-പെസികിനെ സൈൻ ചെയ്ത വിവരം പുറത്തു വിട്ടത്.
സെർബിയയിലും ഓസ്‌ട്രിയയിലുമുള്ള ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് പരിചയമുള്ള നെമാൻജ അവസാനമായി 2016/17 സീസണിൽ ഓസ്‌ട്രിയൻ ക്ലബ്ബായ എസ്.വി കാപെൻബർഗറിനു (SV Kapfenburg) വേണ്ടി 34 മത്സരങ്ങളിൽ ബൂട്ട്കെട്ടി
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം പ്രതിരോധ ഭടന്മാർ ആയ റെനോ ആന്റോകും സന്ദേശ് ജിങ്കാനും ഒപ്പം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന് ശക്തി പകരാൻ ആ മഞ്ഞകുപ്പായത്തിൽ നെമാൻജ ലാകിക്-പെസികാനും ഉണ്ടാവും
®സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്
0 comments:
Post a Comment