ഇന്ത്യ ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മൗറീഷ്യസിനെതിരെ 2-1ന് വിജയ തുടക്കം .ഇന്ത്യയുടെ തുടർച്ചയായ ഒമ്പതാമത്തെ വിജയമാണിത് . ലീഡ് നേടിയ മൗറീഷ്യസിനെതിരെ 38ആം മിനിറ്റിൽ റോബിൻ സിങ് സമനില നേടുകയായിരുന്നു .
രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത് .റോബിൻ സിങ്ങിന് പകരം ബൽവന്ത് സിങ്ങും ഗോൾകീപ്പർ സുബ്രത പോളിന് പകരം അമേരീന്ദർ സിങ്ങും ഇറങ്ങി .62ആം മിനിറ്റിൽ ജെജെ യുടെ അസ്സിസ്റ്റിൽ ബൽവന്ത് സിങ് ഇന്ത്യയെ വിജയ ഗോളിലേക്ക് നയിച്ചു .അവസാന നിമിഷങ്ങളിൽ മൗറീഷ്യസ് തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും അമരീന്ദർ സിങ്ങിന്റെ മികച്ച ഗോൾ കീപ്പിങ് ഇന്ത്യയുടെ ലീഡ് നിലനിർത്താൻ കഴിഞ്ഞു .
ഓഗസ്റ്റ് 24 ന് സെന്റ് കിറ്റ്സ് ആൻഡ് നെവിസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി എന്നിവയിൽ സംപ്രേക്ഷണം ചെയ്യും.
ഇത് കൂടാതെ ഹോട് സ്റ്റാറിലും ജിയോ ടിവി യിലും ലഭ്യമാണ് .
സെപ്തംബർ 5 ന് മക്കാവുവിനൊപ്പം എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ദേശീയ ടീമിന്റെ തയ്യാറെടുപ്പിലാണ് ത്രിരാഷ്ട്ര ഫുട്ബോൾ പരമ്പര.
0 comments:
Post a Comment