ബ്രസീലിയൻ താരം ലിയോ കോസ്റ്റ ഈ സീസണിലും മുംബൈ സിറ്റി എഫ് സിയ്ക്കായി പന്ത് തട്ടും. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് ലിയോ കോസ്റ്റയെ തിരികെ വിളിക്കാൻ മുംബൈയെ പ്രേരിപ്പിച്ചത്. ഇതോടെ മുംബൈ സ്വന്തമാക്കിയ വിദേശ താരങ്ങളുടെ എണ്ണം അഞ്ചായി.
31 കാരനായ ലിയോ കോസ്റ്റ ആയിരുന്നു കഴിഞ്ഞ സീസണിൽ ഫോർലാനൊപ്പം മുംബൈയുടെ ആക്രമണങ്ങൾ ചുക്കാൻ പിടിച്ചത്. കഴിഞ്ഞ സീസണിൽ 11 തവണ കളത്തിൽ ഇറങ്ങിയ ഈ അറ്റാക്കിങ്ങ് മിഡ്ഫീൽഡർ 2 ഗോളുകളും നേടിയിരിക്കുന്നു. ബ്രസീലിയൻ ക്ലബ്ബായ സാന്റോ ആന്ദ്രേയിലൂടെ കളി പഠിച്ച ലിയോ കോസ്റ്റ ബ്രസീലിയൻ ലീഗിലെ നിരവധി ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
© സൗത്ത് സേക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment