Monday, August 14, 2017

വളരുന്ന ഫുട്ബോളിന് ഒരു കൈതാങ്ങ്




ബ്ലാസ്റ്റേഴ്‌സ്, ഗോകുലം എഫ്‌ സി, ട്വിറ്ററിൽ ഒരു മില്യൺ ഫോള്ളോവെർസ്
വളരുകയാണ് നമ്മുടെ നാട്ടിലെ ഫുട്ബോൾ. നമ്മുടെ കളി കമ്പം കൊണ്ടും കളിയോടുള്ള ആവേശ ഭരിതമായ സമീപനം കൊണ്ടും വിദേശ രാജ്യങ്ങളിൽ നിന്ന് വരെ കേരളത്തിൽ ഫുട്ബോൾ ടീമുകൾ തുടങ്ങാൻ പലരും വരുന്നു.എവർഗ്രീൻ എഫ് സി അതിനുള്ള ഒടുവിലത്തെ ഉദാഹരണം.അർജന്റീന ബ്രസീൽ പോർച്ചുഗൽ സ്പെയിൻ ജർമ്മനി പോലുള്ള ടീമുകൾക്ക് വേണ്ടി കയ്യടിച്ചവർ തന്നെ ബാംഗ്ലൂരിൽ നടന്ന AFC ക്വാളിഫിഴ്സിൽ നമ്മുടെ ഇന്ത്യക്ക് വേണ്ടി കയ്യടിച്ചു. ബാഴ്സലോണ റയൽ മാഡ്രിഡ് ചെൽസി എ.സി മിലാൻ ബയേൺ മ്യൂണിക് ടീമുകളുടെ ട്രാൻസ്ഫെറിൽ മാത്രം കണ്ണ് വെച്ചവർ ഈ കഴിഞ്ഞ ISL പ്ലയെർ ഡ്രാഫ്റ്റ് ഇമ ചിമ്മാതെ വീക്ഷിച്ചു. അത് പോലെ തന്നെ ഗോകുലം എഫ് സി ഐ ലീഗിൽ പ്രവേശിക്കുന്നതും കാത്തിരിക്കിന്നു. എഫ് സി കേരള ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാൻ ഒരുങ്ങുന്നു . ഒരുപാട് കാലത്തെ കേരളത്തെ ജനങ്ങളുടെ ഉള്ളിൽ കാത്ത് സൂക്ഷിച്ച ആഗ്രഹങ്ങൾ ആയിരുന്നു ഇവയെല്ലാം.ഇന്ത്യയിൽ ഒരു മേജർ ലീഗ് അതിൽ കേരളത്തിന്റെ ഒരു ടീം ആവേശം പകരം നമ്മുടെ മലയാളി ചുണക്കുട്ടന്മാർ അവർ പിന്നീട് ദേശിയ ടീം ജേഴ്‌സി അണിയുന്നു. എല്ലാം പ്രതീക്ഷിക്കാത്ത വേഗത്തിൽ തന്നെ സാധിച്ചു.ഇനി മുതൽ വിദേശ ലീഗുകൾ പോലെ മാസങ്ങളോളം നീണ്ട് നിൽക്കുന്ന ലീഗ് ആവുന്നതോടെ ആവേശവും പുത്തൻ താരോദയങ്ങളും വർധിക്കും.



'എടാ ഈ പന്തിന് പുറകെ ഓടി തളരുന്ന സമയം കൊണ്ട് ആ  ക്രിക്കറ്റ് വല്ലതും കളിക്കാൻ പോയാൽ ടിവിയിലെങ്കിലും നാലാള് കാണും' എന്ന് പറഞ്ഞിരുന്ന ഒരു രക്ഷിതാക്കളുടെ സമൂഹം ഉണ്ടായിരുന്നു അവിടെ നിന്ന് മാറി ചിന്തിച്ചു തുടങ്ങി നമ്മുടെ നാടും നാട്ടുകാരും.അതിന്റെ തെളിവ് തന്നെയാണ് കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ള ചെറുതും വലുതുമായ ഫുട്ബോൾ അക്കാഡമികളിൽ കാണാൻ കഴിയുന്ന കുട്ടികളുടെ തിരക്ക്.നിറഞ്ഞ് കവിയുന്ന കേരളത്തിലെ സ്റ്റേഡിയത്തിൽ തങ്ങളുടെ മക്കൾ പന്ത് തട്ടുന്നത് സ്വപ്നം കണ്ട് തന്നെയാണ് അവർ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് വ്യക്തം.നമ്മുക്കും ഒരുമിക്കാം.അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ സപ്പോർട് ചെയ്യുന്നതിൽ ഒരു ടീമിന്റെ മാത്രം  ആരാധകരായി മാറിക്കൊണ്ട് പരിമിതമായ സപ്പോർട്ട് അല്ല വേണ്ടത്,മറിച്ച് എല്ലാ തരം ചെറുതും വലുതുമായ കളികളും അതിലെ താരങ്ങൾക്കും നമ്മുടെ പിന്തുണ വേണം.
നാളത്തെ അനസിനും വിനീതിനും റീനോയ്ക്കും ഇന്ന് തന്നെ കയ്യടിച്ചു തുടങ്ങാം.കുട്ടികളുടെ കളികൾ നാട്ടിൽ എവിടെയുണ്ടെന്ന് കേട്ടാലും അവിടെ നമ്മൾ എത്തണം അവർക്ക് വേണ്ടി കയ്യടിക്കണം. ഇന്ന് അവർക്ക് കിട്ടുന്ന ഓരോ കയ്യടികളുമാണ് നാളെ അവരെ ഉയരത്തിലെത്തിക്കും.ഉയരുമ്പോഴും അവരുടെ മനസ്സിൽ നമ്മൾ കയ്യടിച്ച ശബ്ദവും ആവേശവും ഉണ്ടാവും.ഇതിനായി അവരോടൊപ്പം നിങ്ങളോടൊപ്പം സൗത്ത് സോക്കേഴ്സും ഉണ്ടാവും

0 comments:

Post a Comment

Blog Archive

Labels

Followers