എ എഫ് സി കപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയ ടൂർണമെന്റുകളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി സ്പെയിനിലെ പ്രീ സീസണിൽ അവസാന മത്സരത്തിലും ബെംഗളൂരു എഫ് സി ക്ക് തോൽവി. യു എ ഇ ക്ലബ്ബായ ബനിയാസ് ക്ലബ്ബ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചത്. മുമ്പ് നടന്ന രണ്ട് പ്രീ സീസൺ മത്സരത്തിലും ബെംഗളൂരു എഫ് സി തോറ്റിരുന്നു. ആദ്യ മത്സരത്തിൽ സ്പാനിഷ് ടീം എഫ് സി കാർഗേനായോട് 2ന് എതിരെ നാല് ഗോളിനും മറ്റൊരു മത്സരത്തിൽ സ്പാനിഷ് ടീം യു സി എ എം മാർഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിനുമായിരുന്നു ബി എഫ് സി യുടെ തോൽവി. പ്രീ സീസണിൽ സുനിൽ ഛേത്രി മാത്രമാണ് ബെംഗളൂരു എഫ് സി ക്ക് വേണ്ടി ഗോളുകൾ നേടിയത്.
ആഗസ്റ്റ് 23ന് എഫ് സി കപ്പിൽ നോർത്ത് കൊറിയൻ ക്ലബ്ബായ ഏപ്രിൽ 25 മായി ആദ്യ പാദം മത്സരത്തിൽ ബെംഗളൂരു എഫ് സി ഏറ്റുമുട്ടും. ബെംഗളൂരു എഫ് സിയുടെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment