Wednesday, August 30, 2017

പ്രീ സീസൺ തയ്യാറെടുപ്പിനായി സ്പെയിൻ ലക്ഷയമിട്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്കൾ




ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ വർഷത്തെ വിജയികൾക്ക് എ.എഫ്.സി  കപ്പ് പ്ലേയ് ഓഫ് കളിയ്ക്കാൻ സാധിക്കും എന്ന ഗുണം കൂടി കിട്ടുന്നതോടെ  ഐ എസ് എൽ   4-ആം സീസണിൽ വളരെയധികം കരുതലോടും ആവേശത്തോടും കൂടിയാണ് എല്ലാ ടീമുകളും മത്സരങ്ങളെ സമീപിക്കുക..  അതുകൊണ്ട് തന്നെ   ഈ സീസണിലെ  റിക്രൂറ്റെമെന്റ്സും മത്സരങ്ങൾക്ക് മുൻപുള്ള എല്ലാ തട്ടറെടുപ്പുകളും ഈ ടീമുകൾക്ക് വളരെ നിർണായകമാകും

ബാംഗളൂരു എഫ്സി, ജംഷഡ്പുർ എഫ്സി  എന്നീ  ടീമുകൾ ഉൾപ്പെടെ 10  ടീമുകളാണ് ഈ വരുന്ന സീസണിൽ ഐ സ് എൽ സീസൺ 4 ന് വേണ്ടി മത്സരിക്കുന്നത് ..  

കളിക്കാരുടെ  റിക്രൂട്ട്മെന്റ് പൂർത്തിയായതോടെ,  ടീമുകൾക്ക് ലഭിക്കാവുന്ന നല്ല പരിശീലനങ്ങളും പ്രീ - സീസൺ മാച്ചുകളും  നന്നായി പ്രയോജനപ്പെടുത്തി ഫലവത്തായ ഫലം നേടുന്നതിനുള്ള പദ്ധതികളാണ് എല്ലാ ടീമുകളും ആരംഭിച്ചിരിക്കുകയാണ്  സ്പെയിൻ ആണ് ഇപ്പ്രാവശ്യം കൂടുതൽ ടീമുകൾ നോട്ടമിടുന്നത്ന്നത് .  

മുംബൈ സിറ്റി, എഫ്സി ഗോവ, ഡെൽഹി ഡൈനാമോസ്  എന്നീ ടീമുകൾ വരുന്ന മാസത്തോടുകൂടി തങ്ങളുടെ പ്രീ- സീസൺ മാച്ചുകൾക്കും പരിശീലനങ്ങൾക്കുമായി സ്പൈനിലേക്കു തിരിക്കും .. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പ് ആയ കേരള ബ്ലാസ്റ്റേഴ്സ്   മധ്യ കിഴക്കൻ രാജ്യങ്ങളിൽ പെട്ട  ഐബിറിയൻ പെനിൻസുല  ആണ്  തിരഞ്ഞെടുത്തിരിക്കുന്നത് ...

ഡൽഹി ഡൈനാമോസ് ഖത്തറിലെ   അവരുടെ തന്നെ പാർട്ണർമാരായ ആസ്പയർ അക്കാദമിയിൽ നിന്നും കൂടുതൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താ നാണ് ലക്ഷ്യമിടുന്നത്....

കൂടാതെ, AFC കപ്പ് വേണ്ടി  സ്പെയിനിൽ  പരിശീലനം നടത്തികൊണ്ടിരിക്കുന്ന  ബംഗളുരു എഫ്സി ഇപ്രാവശ്യവും  അവിടെ തെന്നെയാണ് വിദഗ്ദ്ധ പരിശീലനം  നടത്തുക 

 4 -ആം സീസണിൽ തങ്ങളുടെ മൂന്നാം കിരീടം ഉന്നമിട്ടുകൊണ്ടാണ്  നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊൽക്കത്ത ടെഡി  ഷെറിംഗാമിനു  കീഴിൽ ദുബായിൽ പരിശീലനം ലക്‌ഷ്യം വെക്കുന്നത് 

സ്റ്റീവ് കോപ്പെലിന്റെ ശിക്ഷണത്തിൽ എത്തുന്ന ജെംഷെദ്പുർ എഫ് സി ആകട്ടെ കഴിഞ്ഞ പ്രാവശ്യം കേരളാ ബ്ലാസ്റ്റേഴ്‌സ്ന്  പ്രീ - സീസൺ തയ്യാറെടുപ്പുകൾ നടത്തിയ തായ്‌ലൻഡ് ആണ് ലക്ഷ്യമിടുന്നത് 

ചെന്നെയിൻ എഫ് സി യും തങ്ങളുടെ  ഈ സീസണ് മുന്നോടിയായുള്ള പരിശീലനം ഇന്ത്യക്കു പുറത്തു തന്നെ ആകും എന്നാണ് പറയുന്നത് എങ്കിലും പരിശീലന സ്ഥലം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അറിയാൻ കഴിഞ്ഞു ...

എന്നാൽ പുണെ എഫ് സി ക്കു തങ്ങളുടെ ഹോം ഗ്രൗണ്ടിലും ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിലുമായി പരിശീലനം ലഭ്യമാക്കും എന്നാണ് അറിയുന്നത് 

അത് പോലെ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  അവരുടെ പ്രീ -സീസൺ പരിശീലനങ്ങൾ മണിപ്പുർ , ഷില്ലോങ്  എന്നിവിടങ്ങളിൽ ആണ് ഉദ്ദേശിക്കുന്നത്  വിദേശത്തു പരിശീലനം വേണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും എന്നുമാണ് അറിയാൻ സാധിച്ചത് ..

0 comments:

Post a Comment

Blog Archive

Labels

Followers