23 അംഗ സംഘവുമായിട്ടാണ് നിലവിലെ റണ്ണർ അപ്പുകളായ ഇന്ത്യ നേപ്പാളിലേക്ക് തിരിക്കുന്നത്. ആഗസ്റ്റ് 19 ന് തുടങ്ങുന്ന ടൂർണമെന്റ് മുമ്പ് അവിടത്തെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ടീം രണ്ട് ദിവസം മുമ്പ് തന്നെ നേപ്പാളിൽ എത്തുന്നത്.
ടൂർണമെന്റിൽ ആഗസ്റ്റ് 19 ന് മാലിദ്വീപുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആഗസ്റ്റ് 23 ആതിഥേയരായ നേപ്പാളുമായി ഇന്ത്യൻ ടീം ഏറ്റുമുട്ടും. 6 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 2 ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരങ്ങൾ. രണ്ട് ഗ്രൂപ്പുകളിലെയും മികച്ച രണ്ട് സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറും. ഇന്ത്യയുടെ ഭാവി വാഗ്ദാനം ധനുവിന്റെ അഭാവം ടീമിന് കനത്ത നഷ്ടമാണ്. ധനു നിലവിൽ ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ടീമിന്റെ ഭാഗമാണ്. ബംഗ്ലാദേശാണ് നിലവിലെ അണ്ടർ 16 സാഫ് കപ്പ് ജേതാക്കൾ
ഇന്ത്യൻ 23 അംഗ ടീം 👇
ഗോൾകീപ്പർമാർ: ലാൽബിയുംഖുല ജോംഗെ, നിരാജ് കുമാർ, മാണിക് ബാല്യൻ
പ്രതിരോധ നിര: സന്ദീപ് മാണ്ഢി, ഷബാസ് അഹമ്മദ്, ഗുർകിരാത് സിംഗ്, ഹർപ്രീത് സിംഗ്, സമീർ കെർകെട്ട, മോയ്റങ്തീം തോബിയാ സിംഗ്, ലാൽറികോമ
മിഡ്ഫീൽഡർമാർ: ലാൽചൻഹാമ സൈലോ, എറിക്ക് റെര്യൂറാപ്പൂയി ചാൻഗ്ടെ, ഗിവ്സൺ സിംഗ് മോറാംഗ്ടെം, ഐനം ഗ്രാഫെൻബർഗ് ജേർവ, റിക്കി ജോൺ ഷബോങ്, രവി ബഹദൂർ റാണ
സ്ട്രൈക്കർമാർ: ബേക്ക് ഓറം, വിക്രം പാർപപ് സിംഗ്, ഹർപ്രീത്, റിഡ്ജ് മെൽവിൻ ഡെമെല്ലോ, ഷാനൻ, അലിക്സീനോ വൈഗാസ്, ആദർശ് റായി ദാസ്, സുബുങ്സ ബസുമതി
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment