ബോൾട്ടൺ വാണ്ടറേഴ്സിന്റെ ഇതിഹാസ ഗോൾകീപ്പർ ജാസ്കലൈൻ ഇനി എ ടി കെയുടെ ഗോൾവലയം കാക്കും. 500ലധികം തവണ ബോൾട്ടണിന് വേണ്ടി കളിച്ച ജാസ്കലൈൻ കഴിഞ്ഞ സീസണിൽ വിഗാൻ അത്‌ലറ്റിക് താരമായിരുന്നു.
42 കാരനായ ജാസ് കലൈൻ ഫിൻലാന്റ് ക്ലബ്ബ് മം പി യിലൂടെയാണ് കരിയർ ആരംഭിച്ചത്. 1997 മുതൽ 2012 വരെ ബോൾട്ടൺ വാണ്ടറേഴ്സിന്റെ ഗോൾ വലയം കാത്തു. ഏറ്റവും കൂടുതൽ കാലം ബോൾട്ടണിന് വേണ്ടി ഗോൾ വലയം കാത്ത ഗോൾ കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് ജാസ്കലൈൻ 2012ൽ ബോൾട്ടണിനോട് വിടപറഞ്ഞത്. പിന്നീട് വെസ്റ്റ്ഹാം, വിഗാൻ അത്‌ലറ്റിക് ടീമുകൾക്ക് വേണ്ടി കളിച്ചു. ഈ 42ാം വയസ്സിലും ഉജ്ജ്വല പ്രകടനമാണ് വിഗാൻ അത്‌ലറ്റികിന് വേണ്ടി ജാസ്കലൈൻ പുറത്തെടുത്ത്. ജാസ്കലൈന്റെ വരവ് നിലവിലെ ചാമ്പ്യന്മാരായ എ ടി കെയ്ക്ക് ശക്തി പകരും.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment