ഒടുവിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് വിദേശതാരത്തെ സ്വന്തമാക്കി. മമ്മദു സാംബ കാണ്ടെ എന്ന സാമ്പിനയാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ആദ്യ വിദേശതാരം. സെൻട്രൽ ഡിഫൻഡറായി കളിക്കുന്ന സാമ്പിന കഴിഞ്ഞ സീസണിൽ സ്പോർട്ടിംഗ് ഡി കൊവിലയുടെ താരമായിരുന്നു.
24 കാരനായ സാമ്പിന പോർച്ചുഗീസ് വമ്പന്മാരായ സ്പോർട്ടിംഗ് ലിസ്ബൺ ബി ടീമിനെ 72 കളികളിൽ പ്രതിനിധികരിച്ചു. പിന്നീട് വായ്പ അടിസ്ഥാനത്തിൽ മേജർ സോക്കർ ലീഗ് ക്ലബ്ബായ ന്യൂ ഇംഗ്ലണ്ട് റിവിലൂഷൻ, സ്പോർട്ടിങ് ഡി കൊവില എന്നീ ടീമുകൾക്ക് വേണ്ടിയും സാമ്പിന കളിച്ചിട്ടുണ്ട്. സാമ്പിന ഗുനിയ ബിസ്സൗ ദേശീയതാരമാണ്
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment