Sunday, September 10, 2017

U16 ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ രണ്ടാം പരിശീലന മത്സരം ഇന്ന് ഖത്തറിലെ അൽ സദ്ദ് ക്ലബുമായി.

     


 ഖത്തറിൽ പര്യടനം നടത്തുന്ന ഇന്ത്യൻ U16 ടീം രണ്ടാം മത്സരത്തിൽ ഖത്തർ ക്ലബായ അൽ സദ്ദുമായി കളിക്കും. ആദ്യ സന്നാഹാ മത്സരത്തിൽ കരുത്തരായ ഖത്തറിന്റെ U16 ടീമിനെ  തോല്പിച്ചിരുന്നു. സാഫ് ജയിച്ചു വന്ന ഇന്ത്യൻ ടീം ഖത്തറിനെതിരെ നേടിയ വിജയത്തോടെ തികഞ്ഞ ആത്മവിശ്വാസത്തിൽ ആണ്. ഏഷ്യാകപ്പ് യോഗ്യത മത്സരത്തിന്റെ മുന്നൊരുക്കത്തിനായി ആണ് ടീം ഖത്തറിൽ എത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ മികച്ച പ്രകടനം ആണ് ടീം പുറത്തെടുത്തത്.കളിയുടെ മുഴുവൻ നിയന്ത്രണവും ഇന്ത്യക്കായിരുന്നു.മികച്ച ആക്കാദമികളിൽ പരിശീലനം ലഭിച്ച ഖത്തറിനെ പോലുള്ള ടീമിനെ തോൽപ്പിച്ച നമ്മളുടെ കുട്ടികളുടെ പ്രകടനം പ്രശംസിക്കാതെ വയ്യ. നമ്മളുടെ ഫുടബോളിന്റെ ഭാവി ശോഭനം തന്നെ ആണെന്ന് നമുക്ക് ഉറപ്പിക്കാം. എടുത്തു പറയേണ്ട ഒരു പിടി താരങ്ങൾ ഈ ടീമിൽ ഉണ്ട്. നമ്മളുടെ ഗോൾ കീപ്പർ ലാൽ ബിക്ക്ളുവാ, ഡിഫൻഡർ ഹർപ്രീത് സിങ്, ബികെ ഓറാം, കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ലാൽറൊമകീമ, ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ്, മിഡ്ഫീൽഡർ റാണ തുടങ്ങിയ കുറെ ഏറെ മികച്ച താരങ്ങൾ ഉള്ള ടീം ആണ് നമ്മളുടെ ടീം. കഴിഞ്ഞ മത്സരത്തിൽ ടീമിനെ പ്രോത്സാഹിപ്പിക്കാൻ സൗത്ത് സോക്കേഴ്സ് അംഗങ്ങൾ എത്തിയത് ടീമിന് ആവേശം ആയിരുന്നു. മത്സരത്തിന്റെ ലൈവ് കൊടുക്കാൻ അംഗങ്ങൾ ശ്രമിച്ചു എങ്കിലും ഒഫിഷ്യൽ തടഞ്ഞു. അതിനാൽ ശ്രമം ഉപേക്ഷിച്ചു. ഇന്നും  ടീമിന് സപ്പോർട്ട് ആയി സൗത്ത് സോക്കേഴ്സ് അംഗങ്ങൾ സ്റ്റേഡിയത്തിൽ ഉണ്ടാകും.

0 comments:

Post a Comment

Blog Archive

Labels

Followers