ഇന്ത്യൻ ഫുട്ബോളിനെ നടുക്കിയ വാർത്ത പതിനൊന്നു വർഷങ്ങൾക്ക് മുൻപ് ജൂലൈ പതിനെട്ടിന് രാവിലെ പതിനൊന്നു മുപ്പതിന് ശേഷം ചെന്നൈയിൽ നിന്നും പുറത്തു വന്നു, ഇന്ത്യൻ ഫുട് ബോൾ കണ്ട ഏറ്റവും മികച്ച ഡിഫെൻഡർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി .പി സത്യൻ പല്ലവരം സ്റ്റേഷനിൽ വച്ച് സബർബൻ ഇലക്ട്രിക്ക് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
1983 കാലഘട്ടത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിൽ സത്യൻന്റെ ഫുട് ബോൾ ജീവിതം പുറം ലോകം അറിഞ്ഞു തുടങ്ങുന്നത് .സ്പിരിറ്റെഡ് യൂത്ത് ക്ലബ് യിൽ നിന്ന് ലക്കി സ്റ്റാർ ഇലേക്കും അവിടുന്ന് 1984 യിൽ കേരള പോലീസ് നു വേണ്ടിയും കളിച്ചു . കേരള പോലീസ് ജഴ്സി യിൽ കളിക്കാൻ തീരുമാനിച്ചത് അദേഹത്തിനെ കേരളത്തിന് പുറത്തും അറിയപ്പെടാൻ തുടങ്ങി .
1985 ൽ ഇന്ത്യൻ ടീം മാനേജർ ആയിരുന്ന അമർ ബഹാദൂർ ഗുരുങ് സോണൽ ക്യാമ്പിൽ വച്ച് ഇന്ത്യൻ നാഷണൽ ടീം യിലേക്ക് തിരഞ്ഞെടുത്തു .
അക്കാലത്തെ ഇന്ത്യയിലെ മികച്ച ഡിഫെൻഡർ മാരായ സുബ്രത ഭട്ടാചാര്യ, മനോരഞ്ജൻ ഭട്ടാചാര്യ എന്നിവരുടെ അഭാവത്താൽ പത്തൊൻപതു വയസ്സു പ്രായമായ സത്യനെ സാഫ് കപ്പ് നു വേണ്ടിയുള്ള ഇന്ത്യൻ സ്ക്വാഡിൽ ഡിഫെൻസ് ലൈൻൽ ഉൾപ്പെടുത്തി. ധാക്കയിലെ ആ ടൂർണമെന്റിൽ വളരെ ശ്രദ്ധേയമായ പ്രകടനത്തിനുശേഷം, ഇന്ത്യൻ ഫുട്ബോളിനു ഒഴിച്ച് കൂടാൻ പറ്റാത്ത നാമമായി സത്യൻ മാറി.
ഒരു വർഷം കഴിഞ്ഞ് മെർഡെക കപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരായി ഇന്ത്യ 4-3 വിജയം നേടിയപ്പോൾ, അദ്ദേഹം ഗോൾ നേടി. 1986 ലെ ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം 1987 ൽ കൊൽക്കത്തയിൽ വെച്ചു നടന്ന സാഫ് ഗെയിംസിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. 1991ൽ ലോകകപ്പ് യോഗ്യതാ മത്സരവും , 1993ലെ നെഹ്റു കപ്പ് (ചെന്നൈ), 1994 ലെ ഇൻഡിപെൻഡൻസ് കപ്പ് (ദോഹ), 1993 ൽ സാഫ് കപ്പ് ഇന്ത്യൻ ടീമിനെ ഗോൾഡൻ മെഡൽ അര്ഹമാക്കിയത് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തുള്ളപ്പോളായിരുന്നു
സത്യനിലൂടെ ഇന്ത്യൻ ഫുട്ബോളിൽ കേരളം ഒരു പ്രധാന ശക്തിയായി മാറാൻ സഹായിക്കുകയും ചെയ്തു. സത്യാന്റെ നേതൃത്വത്തിൽ കേരള പോലീസ് സാൽഗോക്കർ, മഹീന്ദ്ര & മഹീന്ദ്ര എന്നിവരെ തോൽപിച്ചു.
സത്യന്റെ ക്യാപ്റ്റൻസിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിഇൽ വെള്ളി നേടി. സത്യൻ 1992 ൽ കേരള പോലീസിൽ നിന്നും മൊഹമ്മദാനിലേക്കും ഒരു വർഷം കഴിഞ്ഞ് മോഹൻ ബഗാനുവേണ്ടിയും കളിച്ചു. രണ്ടു വര്ഷങ്ങള്ക്കു ശേഷം കൊൽക്കത്തയിൽ നിന്നും കേരള പൊലീസിലേക്ക് തിരിച്ചു വന്നു. വീണ്ടും കേരള പോലീസിൽ നിന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ടീംൽ കളിച്ചു.
ബൂട്ട് അഴിച്ചു വച്ച് കോച്ചിങ് തിരഞ്ഞെടുത്ത സത്യൻ ഇന്ത്യൻ ബാങ്ക് ടീം നെ പരിശീലിപ്പിച്ചു ആ കാലഘട്ടത്തിൽ ഇന്ത്യൻ ബാങ്ക് ടീം ഇന്ത്യൻ നാഷണൽ ലീഗിലേക്ക് ( ഇപ്പോളത്തെ ഐ ലീഗ് ) യോഗ്യത നേടുകയും ചെയ്തു. കോച്ചിങ് യിലും തന്റെ പാടവം തെളിയിച്ച സത്യനെ ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് എന്ന പദവി തേടി എത്തി പിന്നീട് എ ഐ ഫ് ഫ് സെലെക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു..
2006 ൽ ഇന്ത്യൻ ഫുട് ബോളിലെ വിലമതിക്കാനാത്ത ആ മാണിക്യം ആത്മഹത്യ ചെയ്തു. കുറച്ചു വര്ഷങ്ങള്ക്കു ശേഷം അദ്ദേഹത്തിന്റെ പേരിൽ കോഴിക്കോട് ഒരു ഫുട് ബോൾ അക്കാദമി പ്രവർത്തനം ആരംഭിച്ചു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട് ബോൾ കളിക്കാരന്റെ ജീവിതം പുതു തലമുറയ്ക്ക് പകർന്നു കൊടുക്കാൻ വേണ്ടി താമസിയാതെ വെള്ളിത്തിരയിലും പ്രതീക്ഷിക്കാം.
Written by: nipun (SouthSoccers)
Courtesy : google, hindu, goal.com
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കൂ ♂
https://www.facebook.com/SouthSoccers/
0 comments:
Post a Comment