വിനീഷസ് ജൂനിയർ കൊച്ചിയിൽ കളിക്കും , മലയാളികൾക്ക് ഇരട്ടി മധുരം നൽകി ടീം ബ്രസീൽ.
ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിലേക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു , വിനീഷസ് ജൂനിയറിനെ 21 പേരടങ്ങുന്ന സ്‌ക്വാഡിൽ ഉൾപ്പെടിത്തി .
U17 ലോകകപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന ബ്രസീൽ ടീമിൽ യുവ പ്രതിഭ വിനീഷസ് ജൂനിയറും
വൻ ക്ലബുകൾ ഇപ്പോഴേ നോട്ടമിട്ടിട്ട ഈ താരം കഴിഞ്ഞ സൗത്ത് അമേരിക്കൻ u17 ചാമ്പ്യൻഷിപ്പിൽ 7 ഗോളുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നു.ബ്രസീൽ ടീം കൊച്ചിയിൽ പന്ത് തട്ടുമ്പോൾ വിനിഷസിന്റെ പ്രകടനം കാണാൻ സാധിക്കുന്നത് മലയാളി ബ്രസീൽ ആരാധകർക്ക് ആവേശം പകരുന്നത് ആവുമെന്ന് ഉറപ്പ്.
ലോകകപ്പിലെ മികച്ച താരങ്ങളുടെ നിരയുമായിട്ടാണ് ബ്രസീൽ എത്തുന്നത്. ലിൻകോളൻ, ലൂക്കാ സ് ഒളിവേരിയ,ഗുസ്താവോ ഹെന്റികേ എന്നിവരും ബ്രസീൽ നിരയെ ശക്തമാക്കുന്നു.
0 comments:
Post a Comment