Monday, September 11, 2017

ജൂനിയർ വിഭാഗത്തിൽ ഗോകുലം എഫ്.സി യുടെ തേരോട്ടം.

കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി ( GSA) സംഘടിപ്പിച്ച ആൺക്കുട്ടികൾക്കായുള്ള അഖിലകേരള അണ്ടർ-17 ,അണ്ടർ-14  ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇരുവിഭാഗത്തിലും എഫ്.സി ഗോകുലം മലപ്പുറം ചാമ്പ്യൻമാരായി. അണ്ടർ 14 വിഭാഗത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗോകുലം എഫ് സി മലപ്പുറം, പി.എഫ്.സി തൃശൂരിനെ പരാജയപ്പെടുത്തിയത്. അണ്ടർ 17 വിഭാഗത്തിൽ എഫ് സി ഗോകുലം ഒരു ഗോളിന് എഫ് എ സി ടി ഫുട്ബോൾ അക്കാദമി ആലുവയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.

വിജയികൾക്ക് ഗുരുവായൂർ MLA ശ്രീ.കെ .വി അബ്ദുൾഖാദർ സമ്മാനങ്ങൾ വിതരണം ചെയ്തു. അക്കാദമി പ്രസിഡണ്ട് ടി.എം ബാബുരാജ് അദ്ധ്യക്ഷനായി .ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.പി വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് വാരിയർ, രാധാകൃഷ്ണ കൂറീസ് സിഇഒ  ടി.എ പ്രേമാനന്ദൻ, ജി.കെ പ്രകാശസ്വാമി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് വി.പി.ഉണ്ണികൃഷ്ണൻ, പ്രസ്സ് ഫോറം പ്രസിഡണ്ട് പി.കെ.രാജേഷ്ബാബു ,ഹയാത്ത് ഹോസ്പിറ്റൽ ജി.എം.മുഹമ്മദ് സാക്കിർ എന്നിവർ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു.

അക്കാദമി സെക്രട്ടറി സി.സുമേഷ് സ്വാഗതവും ട്രഷറർ വി.വി.ഡൊമിനി നന്ദിയും പറഞ്ഞു.
✍സൗത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers