U17 ഇന്ത്യൻ ടീം ലോകകപ്പിന് ഒരുങ്ങി കഴിഞ്ഞു. പുതിയ കൊച്ചിന് കീഴിൽ അവരുടെ പ്രകടനം നമുക്ക് വിലയിരുത്താം.
പഴയ കോച്ച് നിക്കോളായി ആദമിനു പകരം ലുയിസ് നോർട്ടനെ ഈ വർഷം ജനുവരിയിൽ ആണ് AIFF നിയമിക്കുന്നത്. ലോകകപ്പിന് 9 മാസത്തിൽ താഴെ മാത്രമേ സമയം ഉണ്ടായിരുന്നുള്ളു അപ്പോൾ. പോർച്ചുഗീസ്കാരൻ ആയ നോർട്ടൻ പോർച്ചുഗൽ ക്ലബ്ബായ ബെന്ഫിക്ക ബി ടീമിന്റെ കൊച്ചായിരുന്നു. 8 പേരുടെ ലിസ്റ്റിൽ നിന്നും ആണ് നോർട്ടനെ തിരെഞ്ഞെടുത്തത്. എഡ്ജാർ ബോർജസ്, ഓസ്കാർ ബ്രൂസോന്, കൊമ് ട്ടോൽ, സ്റ്റിവർട്ട് പിയെഴ്സ്, എബ്രഹാം ഗാർഷ്യ എന്നിവർ ആയിരുന്നു മറ്റുള്ളവർ. ചുമതല ഏറ്റെടുത്ത നോർട്ടൻ ആഫ്രിക്കൻ രാജ്യം ആയ മാലിയും ആയി രണ്ട് സൗഹൃദ മത്സരങ്ങൾ മുംബൈയിൽ വെച്ചു നടത്താൻ പ്ലാൻ ചെയ്തു. എന്നാൽ മാലിക്കു ഫിഫയുടെ സസ്പെൻഷൻ നേരിടേണ്ടി വന്നതിനാല് മത്സരം ഉപേക്ഷിച്ചു. അതിനു ശേഷം മിനർവാ പഞ്ചാബുമായി മത്സരിച്ചു ആ മത്സരത്തിൽ മിനർവാ പഞ്ചാബ് വിജയിച്ചു. അടുത്ത മത്സരം ഇന്ത്യൻ u16 ടീമിന് എതിരെ ആയിരുന്നു അതിൽ 5-0 ത്തിനു വിജയിച്ചു.
അതിനു ശേഷം ടീം പോർച്ചുഗൽ പര്യടനത്തിനായി പുറപ്പെട്ടു. ആദ്യ മത്സരം വിക്ട്ടോറിയ ദേ സ്റ്റുബാളിനെതിരെ ആയിരുന്നു. നോർട്ടൻ മുൻപ് പരിശീലിപ്പിച്ച ടീം ആയിരുന്നു അത്. ആ മത്സരത്തിൽ നമ്മൾ 1-2 ന് പരാജയപെട്ടു. രണ്ടാമത്തെ മത്സരം ബെലെനൻസ് ടീമും ആയിട്ടായിരുന്നു. ആ മത്സരം ഫലവും നമ്മൾക്കു എതിരായിരുന്നു.സ്കോർ 2-1. മൂന്നാമത്തെ മത്സരത്തിൽ ശക്തരായ ബെന്ഫിക്ക ടീമിന് എതിരെ ആയിരുന്നു. ലോകത്തിലെ തന്നെ മികച്ച ക്ലബ് ടീം ആണ് ബെന്ഫിക്ക. അവരുടെ യുത്ത് അക്കാദമി മികച്ചതാണ്. പക്ഷെ നമ്മൾ അവരെ പിടിച്ചുകെട്ടി 2-2 ആ മത്സര ശേഷം ബെന്ഫിക്ക ടീം ഒഫിഷ്യൽസ് ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു. അതിനു ശേഷം മൂന്ന് മത്സരങ്ങൾ കൂടി കളിച്ചു എസ്ട്ടോറിൽ u17, സ്ൽ ബെന്ഫിക്ക, സ്പോർട്ടിങ്ങ് u17 എന്നിവർ ആയിരുന്നു എതിരാളികൾ. മൂന്നു മത്സരങ്ങളുടെയും മത്സര ഫലം നമുക്ക് എതിരായിരുന്നു.
1-4, 0-3, 1-2 എന്നിങ്ങനെ ആയിരുന്നു സ്കോർ
അതിനു ശേഷം ഫ്രാൻസിൽ രണ്ടു പരിശീലന മത്സരങ്ങൾ കളിച്ചു. പാരിസ് സൈന്റ്റ് ലെയു u17 ആയിരുന്നു ആദ്യ എതിരാളികൾ അതിൽ 1-1 സമനിലയിൽ മത്സരം അവസാനിച്ചു. രണ്ടാം മത്സരം ഇറ്റലിയിലെ പ്രോ ലീഗ് 1, പ്രോ ലീഗ് 2 എന്നി ക്ലബ്കളിലെ യുത്ത് അക്കദമിയിൽ നിന്നും ഉള്ള പ്ലയേഴ്സ് ഉൾപ്പെട്ട ടീമിനെ ആയിരുന്നു. ആ മത്സരത്തിൽ നമ്മൾ അവരെ 2-0 ത്തിനു പരാജയപ്പെടുത്തി.
അതിനു ശേഷം ഇറ്റലിയിൽ നടന്ന പ്രശസ്ഥമായ ലാസിയോ കപ്പിൽ പങ്കെടുക്കാൻ ആണ് ടീം പോയത്. ആദ്യ മത്സരത്തിൽ ലീഗ് പ്രോ u 17 ടീമിനെ 1-1 സമനിലയിൽ തളച്ചു. രണ്ടാം മത്സരത്തിൽ ശക്തരായ സിരി എ ടീമായ ലാസിയോ u17 ടീമും ആയിട്ടായിരുന്നു. ആ മത്സരത്തിൽ നമ്മൾ അവരെ ഗോൾ രഹിത സമനിലയിൽ തളച്ചു. മൂന്നാമത്തെ മത്സരത്തിൽ വാൾമോനാന്റെ സിറ്റിയെ 3-0 ത്തിനു പരാജയ പെടുത്തി. പക്ഷെ ആ ടൂർണമെന്റിന്റെ സെമിയിൽ എത്താൻ നമ്മൾക്ക് ആയില്ല.
കൂടുതൽ പരിശീലനത്തിനായി ടീം യൂറോപ്പിലെ പല ടീമുകളുമായി മത്സരിച്ചു .ടീം സ്പെയിനിൽ പര്യടനം നടത്തി. ഗ്രൂണ്ട് 1986 എഫ് സി യെ 12-2 നു നമ്മൾ പരാജയ പെടുത്തി. പിന്നെ സെർബിയ u17 ടീമിന് എതിരെ ആയിരുന്നു. മികച്ച ടീം ആയ സെർബിയയെ നമ്മൾ 0-0 സമനിലയിൽ തളച്ചു. മാസിഡോണിയ u17 ടീമിനെതീരെയും സമനില നേടി. അടുത്ത മത്സരത്തിൽ കൊമ്പളിയുടെൻസ് അലാക്ക u17 ടീമിനെ 11-0 ത്തിനു പരാജയ പെടുത്തി. അടുത്ത മത്സരത്തിൽ അൽകോർകൊണ് u17 ടീമിനോട് 1-2 നു പരാജയപെട്ടു.
അതിനു ശേഷം യു എസ് എ, മെക്സിക്കോ, ആസ്ട്രെലിയ പര്യടനം ആണ് പ്ലാൻ ചെയ്തത്. എന്നാൽ വിസ കിട്ടാൻ ഉള്ള പ്രയാസം മൂലം യു എസ് എ പര്യടനം റെദ്ദ്ചെയ്തു. ആസ്ട്രെലിയ പര്യടനം നോർട്ടനു താല്പര്യം ഇല്ലാതിനാല് ഉപേക്ഷിച്ചു. പിന്നെ ടീം നാല് രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിനായി മെക്സിക്കോയിൽ എത്തി. മെക്സിക്കോ u17 നോട് 5-1 ഉം കൊളംബി u17 ടീമിനോട് 3-0 ത്തിനും പരാജയം ഏറ്റവാങ്ങി. അവിടെത്തെ കാലാവസ്ഥ ആയിരുന്നു ടീം നേരിട്ട പ്രധാന വെല്ലുവിളി. അടുത്ത മത്സരത്തിൽ ലോക ഫുട്‍ബോളിലെ ശക്തർ ആയ ചിലി യുടെ u17 ടീമിനെ 1-1 സമനിലയിൽ തളച്ചു. അതിനു ശേഷം ടീം ഇന്ത്യയിൽ തിരിച്ചെത്തി. ബാംഗ്ലൂരിൽ പരിശീലനം നടത്തി. ബാംഗ്ലൂർ എഫ് സി യുടെ വിവിധ ടീമുകള്മായി പരിശീലന മത്സരങ്ങൾ നടത്തി. അവസാനം നടന്ന മത്സരത്തിൽ ഇന്ത്യൻ u19 ടീമിനെ 3-1 പരാജയ പെടുത്തി
ഇനിയും പരിശീലന മത്സരങ്ങൾ നടത്താൻ ശ്രമിക്കുന്നുണ്ട്. ടീം ഇപ്പോൾ ഗോവയിൽ ആണ് അടുത്ത ആഴ്ച മൗറിഷ്യസുമായി പരിശീലന മത്സരം കളിക്കും. ലോക കപ്പിൽ നമ്മളുടെ കുട്ടികൾ മികച്ച പ്രകടനം നടത്തും എന്നതിൽ സംശയം വേണ്ട. അതിനായി നമ്മുക്ക് കാത്തിരിക്കാം.
✍സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
0 comments:
Post a Comment