ഒക്ടോബർ 7 ന് കൊച്ചിയിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം
ടിക്കറ്റുകളെല്ലാം തന്നെ വിറ്റഴിക്കപ്പെട്ടു.
ഓൺലൈനിൽ വഴിയായിരുന്നു ടിക്കറ്റുകൾ വിൽപ്പന. ടിക്കറ്റുകൾ 60, 150 , 300 എന്നീ നിരക്കുകളിലായിരുന്നു ഓൺലൈനിൽ ലഭ്യമായിരുന്നത്.
ആദ്യദിനത്തിലെ മത്സരങ്ങളുടെ എല്ലാ ടിക്കറ്റുകളും വിറ്റഴിച്ചു.
എട്ട് മത്സരങ്ങളിൽ നടക്കുന്ന ജവഹർലാൽ നെഹ്രു സ്റ്റേഡിയം പൂർണമായും മത്സരങ്ങൾക്ക് സജ്ജമായി കഴിഞ്ഞു
ഉദ്ഘാടന ദിവസം ബ്രസീലു സ്പെയിനു തമ്മിലാണ് മത്സരം. മത്സരം വൈകിട്ട്5 മണിക്ക് ആരംഭിക്കും. രണ്ടാമത്തെ മത്സരത്തിൽ നോർത്ത് കൊറിയയും നൈജീരിയും ഏറ്റുമുട്ടും. എട്ട് മണിക്ക് മത്സരം തുടങ്ങും
ബ്രസീൽ-സ്പെയിൻ മത്സരം കാണുന്നതിന് ഇതിഹാസതാരങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി കൊച്ചി നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഒക്ടോബർ 13 ന് ജർമ്മനി ഗ്യുനിയയുമായും സ്പെയിൻ വടക്കൻ കൊറിയയേയും നേരിടും
ഒക്ടോബർ 18 ന് പ്രീ ക്വാർട്ടർ മത്സരവും ഒക്ടോബർ 22 ന് ക്വാർട്ടർ ഫൈനൽ മത്സരവും കൊച്ചിയിൽ നടക്കും.
സ്റ്റേഡിയത്തിന്റെ സീറ്റിങ് ശേഷി 41,000 ആയി കുറച്ചിട്ടുണ്ട്. ടൂർണമെന്റ് ഭാഗമായി സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള കസേരകൾ സ്ഥാപിച്ചിട്ടുണ്ട്. ഗോൾ പോസ്റ്റുകൾ സ്ഥാപിക്കാൻ മാത്രമേ ഇനി ബാക്കിയുള്ളൂ.പരിശീലന വേദികൾ എല്ലാം തയ്യാറായി കഴിഞ്ഞു. ഇനി ലോകകപ്പിന് പന്ത് ഉരുളാനുള്ള കാത്തിരിപ്പിലാണ് കൊച്ചി
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment