ജർമൻ ലീഗായ ബുണ്ടസ്‌ലീഗയുടെ ചരിത്രത്തിലെ ആദ്യ വനിതാ റഫറിയായി ബിബിയാന സ്റ്റീൻഹോസ് ഞായറാഴ്ച അരങ്ങേറ്റം കുറിച്ചു. ഞായറാഴ്ച നടന്ന വെർഡർ ബ്രെമെൻസ് 1-1 ഹെർത്ത ബെർലിൻ മത്സരം നിയന്ത്രിച്ചു കൊണ്ടാണ്
ബിബിയാന ചരിത്രത്തിലേക്ക് കാൽ വെച്ചത്. മത്സരം മികച്ച രീതിയിൽ നിയന്ത്രിച്ച ബിബിയാന 21 ഫൗളുകൾ വിളിചെങ്കിലും ഒരുവട്ടം മാത്രമാണ് മഞ്ഞ കാർഡ് പുറത്തെടുത്തത്.
സെക്കന്റ് ഡിവിഷൻ ലീഗിൽ 80 മത്സരങ്ങൾ നിയന്ത്രിച്ച ഈ 38കാരി വനിതയാണ് ജൂൺ 1ന് നടന്ന UEFA വനിതാ ലീഗ് കലാശപോരാട്ടവും നിയന്ത്രിച്ചത്.
'സ്ത്രീയോ പുരുഷനോ മത്സരം നിയന്ത്രിക്കുന്നത് എന്നത് ബുണ്ടസ്‌ലീഗയിൽ ഇനി ഒരു ചർച്ചയാവുകയില്ല. എൻറ്റെ മുന്നിൽ വലിയ ഒരു വെല്ലുവിളി തന്നെയാണ് ഈ ചുമതല' ബിബിയന തൻറ്റെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയ ഈ വരികളിൽ നിന്ന് തന്നെ ജർമൻ ലീഗിന് ഇത് ചരിത്ര നിമിഷമാണെന്ന് വ്യക്തം
ബിബിയന ഒഫീഷ്യൽസിൽ ഒരുവൾ ആകുമെന്ന കാര്യം നേരത്തെ സൂചന ലഭിച്ചിരുന്നു. തനിക്ക് മേൽ വലിയ ഒരു സമ്മർദ്ദം ആണുളളത് എന്നും താൻ അതിനെ മറികടക്കാൻ ആവും ശ്രമിക്കുക എന്നും ബിബിയന വ്യക്തമാക്കി
ലീഗ് പ്രസിഡന്റ് റെയ്നഹാർഡ് ഗ്രിൻഡിൽ പുതിയ തീരുമാനത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബിബിയനയെ റഫറീയായി നിയമിച്ചത് മൂലം രാജ്യത്തേ യുവതികൾക്ക് ഇതൊരു പ്രചോദനം ആവുമെന്നും അത് വഴി കൂടുതൽ സ്ത്രീകൾ ഇതിലേക്ക് കടന്ന് വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സ്ത്രീകൾ മുഖ്യധാര ഫുട്ബോളിലേക്ക് ഒരർത്ഥത്തിൽ പറഞ്ഞാൽ പുരുഷ ഫുട്ബോളിനെ നിയന്ത്രിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു.റഫറീയോടുള്ള മോശം പെരുമാറ്റം മുതൽ കയ്യാങ്കളി വരെ ഇതോടെ കുറഞ്ഞ് കിട്ടുമെന്ന് അനുമാനിക്കാം.ഇതൊരു ശുഭാരംഭം ആവട്ടെ.
✍ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക്
https://www.facebook.com/SouthSoccers/

0 comments:
Post a Comment