പനാജി ഗോവ :ഇന്ത്യൻ u17 കോച്ച് ലൂയിസ് നോർട്ടന്റെ അഭിപ്രായത്തിൽ ലോകത്തിലെ മികച്ച ടീമുകളെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ നിന്നും മായാജാല പ്രകടനം പ്രതീക്ഷിക്കുന്നില്ല. കേവലം രണ്ടു വർഷത്തെ ഒരുക്കങ്ങൾ മതിയാകില്ല ഈ ടീമുകളെ നേരിടാൻ എന്ന് അദ്ദേഹം അഭിപ്രായപെട്ടു.നമ്മളുടെ ഗ്രുപ്പിലെ മറ്റു മൂന്ന് ടീമുകളും ആയുള്ളൂ മത്സരത്തിൽ ഇന്ത്യൻ ടീമിന് വെറും അഞ്ചു ശതമാനം ചാൻസ് മാത്രമേ അദ്ദേഹം നൽകുന്നുള്ളു. കോച്ച്മായുള്ള ആഭിമുഖത്തിൽ നിന്ന്.
ചോദ്യം: u17 ലോകകപ്പിലെ ആദ്യ മത്സരത്തിൽ യു എസ് എ യെ നേരിടാൻ ഇന്ത്യൻ ടീം തയ്യാർ ആണോ ?
നോർട്ടൻ : ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങൾ തയ്യാർ ആയി എന്ന്. കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി ഞങ്ങൾ കഠിന പരിശ്രമത്തിൽ ആണ്. ഞങ്ങൾ വളരെ ഏറെ പുരോഗതി നേടിയിട്ടുണ്ട്. വളരെ നല്ല കുറെ മത്സരങ്ങൾ കളിച്ചിട്ടും ഉണ്ട്. നമ്മൾക്ക് ഈ ടൂർണമെന്റിൽ നിന്നും വളരെ ഏറെ പ്രതീക്ഷകൾ ഉണ്ട്. പക്ഷെ നമ്മൾ കളിക്കാൻ പോകുന്നത് ലോകകപ്പിൽ ആണ്. നമ്മുടെ കുട്ടികൾക്ക് അത് പുതിയ അനുഭവം ആണ്. ടൂർണമെന്റിൽ കടുപ്പം ഏറിയ മത്സരങ്ങൾ ആയിരിക്കും ഉണ്ടാവുക. നമ്മൾ ഒരു കാര്യം ഓർക്കണം. നമ്മൾ രാജ്യങ്ങളും ആയി അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. നമ്മൾ ഇറ്റലി, സെർബി,മെക്സിക്കോ, മാസിഡോണിയ, ചിലി, കൊളംബിയ, എന്നി രാജ്യങ്ങൾക്ക് എതിരെ കളിച്ചു. മറു ഭാഗത്ത് യു എസ് എ യെ നോക്കുകയാണെങ്കിൽ. കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ പല രാജ്യങ്ങൾക്കെതിരെ 6ഓളം മത്സരങ്ങൾ കളിച്ചു. കുറെ ഏറെ ആളുകൾ വിശ്വസിക്കുന്നു നമ്മുടെ ടീം കഴിഞ്ഞ രണ്ടു വർഷം ആയി ഒരുമിച്ചു കളിക്കുന്നു. അതുകൊണ്ട് യു എസ് എ യും ഘാനയെയും, കൊളംബിയെയും നേരിടാൻ നമ്മൾ തയ്യാറായി എന്ന്. പക്ഷെ യാഥാർഥ്യം വേറെ ആണ് നമ്മളും അവരും തമ്മിൽ ഒരുപാടു വിത്യാസം ഉണ്ട്. പക്ഷെ നമ്മൾ മികച്ച പോരാട്ടം തന്നെ നടത്തും.
ചോദ്യം :താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ. ഗ്രൗണ്ടിൽ നമ്മളുടെ ടീം എതിരാളികൾക്കെതിരെ മേധാവിത്വം നേടും എന്ന് ?
ഉത്തരം : നിങ്ങൾ യാഥാർഥ്യം മനസ്സിലാക്കുന്ന ആൾ ആണെങ്കിൽ നിങ്ങൾക്ക് അറിയാം നമ്മളുടെ ചാൻസ് വളരെ കുറവാണെന്നു. പക്ഷെ നമ്മൾ വിശ്വസിക്കണം അസാധ്യം ആയത് ഒന്നുമില്ല എന്ന്. നമ്മൾ നമ്മളുടെ പ്രോഫസനിലിസം കാണിക്കും. ജയത്തിനായി പോരാടും. മറ്റു ടീമുകളോട് ഒപ്പം പോരാടാൻ നമുക്ക് ആവും എന്ന് അവരെ കാണിക്കും.
ചോദ്യം : നമ്മൾ കൊളംബിയക്ക് എതിരെ മെക്സിക്കോയിൽ കളിച്ചു. ചിലിക്കെതിരെ സമനില പിടിച്ചു ഇത് നമ്മൾക്ക് പ്രതീക്ഷ നൽകുന്നില്ലേ ?
ഉത്തരം : ആ മത്സരത്തിലെ നമ്മളുടെ പ്രകടനവും മത്സരഫലവും ആവിശ്യസനിയം ആയിരുന്നു. പക്ഷെ നമ്മൾ മനസിലാക്കണം അത് ഒരു സൗഹൃദ മത്സരം ആയിരുന്നു എന്ന്. സൗഹൃദ മത്സരവും ലോകകപ്പിലെ മത്സരങ്ങളും തമ്മിൽ വളരെ ഏറെ വിത്യാസം ഉണ്ട്. ലോകകപ്പിൽ സമ്മർദ്ദം വളരെ കൂടുതൽ ആയിരിക്കും. ഞാൻ ഒരു ഉദാഹരണം പറയാം മെക്സിക്കോ ക്വാളിഫൈ റൗണ്ടിൽ കോസ്റ്ററിക്കക്ക് എതിരെയുള്ള മത്സരത്തിൽ 6-1 നാണു വിജയിച്ചതു പക്ഷെ കോസ്റ്ററിക്കയും ലോക കപ്പിൽ കളിക്കുന്നുണ്ട്. അതാണ് ലെവൽ.
ചോദ്യം : നമ്മൾ ലക്ഷ്യം വെക്കുന്നത് ജയത്തിനേക്കാളും ഉപരി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ആണോ ?
ഉത്തരം : എന്റെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞു നിങ്ങൾ ഇന്ത്യയിൽ പോകുന്നതും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും വലിയ മണ്ടത്തരം ആണെന്ന്. അവർ പറഞ്ഞു നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ആണ് നീ ചെയ്യുന്നത് എന്നും. പക്ഷെ ഞാൻ റിസ്ക് ഏറ്റെടുക്കാൻ ഇഷ്ട്ടപെടുന്നു. വെല്ലുവിളികളെ ഞാൻ ഇഷ്ട്ടപെടുന്നു. എനിക്ക് ഒന്നും നഷ്ട്ടപെടാൻ ഇല്ല. അതുപോലെ ആണ് ടീമിനും. ഓരോ നിമിഷങ്ങളും ആസ്വദിക്കുക.നമ്മൾ തെളിയിക്കും ഇതാണ് ഇന്ത്യൻ ടീം എന്ന്. മികച്ച പ്രകടനത്തിലൂടെ നമ്മൾ അത് തെളിയിക്കും. മറ്റു ടീമുകളും നമ്മളും തമ്മിൽ ഉള്ള അന്തരം കുറയ്ക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ അവരുടെ ഒപ്പം എത്താൻ നമുക്ക് കഴിയും. അത് ഒരു തരത്തിൽ ഉള്ള വിജയം ആണ്. നമ്മളുടെ ടീമിന് മികച്ച ഭാവി ഉണ്ട്. വലിയ പരാജയങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കും. മികച്ച റിസൾട്ടിനായി നമ്മൾ പൊരുതിയിട്ടും നമ്മൾക്ക് തോൽവി നേരിട്ടാലും എനിക്ക് വിഷമം ഉണ്ടാകില്ല
ചോദ്യം : നല്ല ഒരു റിസൾട്ടിനു എന്തെങ്കിലും സാധ്യതകൾ ഉണ്ടൊ ?
ഉത്തരം : ഞാൻ എപ്പോഴും സൂചിപ്പിക്കാറുണ്ട് നമ്മളുടെ എതിരാളികൾക്കു 95 ശതമാനം ചാൻസ് ഉണ്ട് മത്സരത്തിൽ വിജയിക്കാൻ. പക്ഷെ അടുത്ത 5 ശതമാനത്തിനു വേണ്ടി നമ്മൾ പൊരുതും.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment