Monday, September 11, 2017

ഖത്തർ ക്ലബ്ബായ അൽ സദ്ദുമായുള്ള ഇന്ത്യ U 16 സൗഹൃത മത്സരം സമനിലയിൽ




ഖത്തർ ക്ലബ്ബായ അൽ സദ്ദുമായുള്ള ഇന്ത്യ  U 16 ടീമിന്റെ സൗഹൃത മത്സരം 2 -2 ന്  സമനിലയിൽ കലാശിച്ചു 

ഇന്ത്യ അണ്ടർ 16 ചുണക്കുട്ടികൾ മികച്ച പ്രകടനം തുടരുകയാണ് ..ആദ്യ പകുതിയിൽ മികച്ച അറ്റാക്കിങ് നടത്തിയ ഇന്ത്യ 36ആം മിനിറ്റിൽ ഗോവിഷന്റെ കോർണർ കിക്കിൽ നിന്ന് മികച്ചൊരു ഹെഡറിലൂടെ തോയ്‌ബ സിങ് ഇന്ത്യക്ക് ആദ്യ ഗോൾ നേടിയത് . നാലു  മിനിറ്റിൽ തന്നെ അൽ സദ്ദ് തിരിച്ചടിച്ചു ഹാഫ് ടൈം ആകുമ്പോൾ 1-1 എന്ന സ്കോറിന് സമനിലയിൽ അവസാനിച്ചു .

മാറ്റങ്ങൾ വരുത്തി ഇറിങ്ങിയ ഇന്ത്യ രണ്ടാം പകുതിയിലും മികച്ച അറ്റാക്കിങ് തുടർന്നു . 90 ആം മിനിറ്റിൽ സുബ്സ്ടിട്യൂറ്റ് ആയി ഇറങ്ങിയ ഹർപീത് ഉഗ്രൻ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ ഇന്ത്യക്ക് ലീഡ്  നേടി കൊടുത്തു . പക്ഷെ ഇന്ത്യയുടെ നിർഭാഗ്യം ലീഡ് അധികം സമയം തുടരാനായില്ല . 91 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ അൽ സാദ്ദ് മത്സരം 2-2 ന്  സമനില ആക്കുകയായിരുന്നു  .

0 comments:

Post a Comment

Blog Archive

Labels

Followers