Thursday, September 21, 2017

ഇന്ത്യൻ u17 ടീമിന്റെ പരിശീലനം ഈ മാസം 26 വരെ ഗോവയിൽ തുടരും



ലോകകപ്പിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യൻ u 17 ടീമിന്റെ പരിശീലനം ഗുരുഗ്രമിൽ തുടരും. ഡെൽഹിൽ ആണ് ഇന്ത്യയുടെ ഗ്രുപ്പ് മത്സരങ്ങൾ നടക്കുന്നത്. മാസം 26 വരെ ടീം ഗുരുഗ്രമിലെ ഫുട്‍ബോൾ സ്കൂളിൽ പരിശീലനം തുടരും. ഇന്ന്‌ നടന്ന സൗഹ്രദ മത്സരത്തിൽ  മൗറീഷ്യസിനെതിരെ ടീം 3-0 വിജയിച്ചു. ഇന്നലെ നടത്താൻ നിച്ഛയിച്ചിരുന്ന മത്സരം മഴ മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എഫ് സി ഗോവയുടെ റിസേർവ് ടീമിനെതിരെ  ടീം പരാജയ പെട്ടിരുന്നു. ലോക കപ്പിൽ പങ്കെടുക്കുന്ന എല്ലാം ടീമുകൾകൾക്കും പരിശീലന ഗ്രൗണ്ടുകൾ തയാറാക്കിയിട്ടുണ്ട്.ഡെൽഹിൽ നാല്  പരിശീലന ഗ്രൗണ്ടുകൾ ആണ് തയാറാക്കിയിരിക്കുന്നത്. പ്രഗതി വിഹാറിൽ ഉള്ള ജവഹർ ലാൽ നെഹ്‌റു ട്രെയിനിങ് സൈറ്റ് 1,2, സുദേവ ട്രെയിനിങ് സൈറ്റ്, ഡൽഹി യൂണിവേഴ്സിറ്റി റഗ്ബി ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആണ് പരിശീലന മൈതാനങ്ങൾ. പക്ഷെ ഫിഫ യുടെ നിയമ പ്രകാരം. ഔദ്യോഗികമായി മുൻകൂട്ടി  അറിയിച്ചിട്ടുള്ള ഫ്രണ്ട്‌ലി മത്സരങ്ങൾ അല്ലാതെ വേറെ മത്സരങ്ങൾ നടത്താൻ പാടുള്ളതല്ല. അതും മത്സരത്തിന് പത്തു ദിവസം മുൻപ് മാത്രമേ ഫ്രണ്ട്‌ലി മാച്ചുകൾക്ക് അനുമതി ഉള്ളു അതിനാൽ ആണ് ടീം 25 വരെ ഗോവയിൽ തങ്ങുന്നത്. കോച്ച് നോർട്ടൻ ഫ്ലഡ് ലൈറ്റിൽ ഒരു മത്സരം സംഘടിപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് സാധ്യമാകുമോ എന്നും സംശയം ആണ്

0 comments:

Post a Comment

Blog Archive

Labels

Followers