Saturday, September 23, 2017

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ആർമി

ഭാരതത്തിന്റെ മണ്ണിനെ പുളകം കൊള്ളിക്കാൻ U17 ലോകകപ്പും ഐ എസ് എല്ലും തുടങ്ങാൻ പോകുന്നു... ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ  ഇനി ഫുടബോളിന്റെ മാന്ത്രികതയുടെ പെരുങ്കളിയാട്ടം തുടങ്ങാൻ പോകുകയാണ്.. അതിന് മാറ്റ് കൂട്ടാൻ കേരളത്തിന്റെ കൊമ്പന്മാരുടെ ആരാധക കൂട്ടായ്മയായ ബ്ലാസ്റ്റേഴ്‌സ് ആർമിയുടെ പോരാളികളും കച്ച മുറുക്കുന്നു..
ആർപ്പു വിളിയും ആഘോഷവും മാത്രമല്ല ഫുട്ബോൾ പ്രേമം എന്ന് അവർ തെളിയിക്കുന്നു... ജീവകാരുണ്യ മേഖലയിലേക്കും അവർ ചുവടുവെക്കുകയാണ്..
ബ്ലാസ്റ്റേഴ്സ് ആർമി ട്രിവാൻഡ്രം വിങ്ങിന്റെ കീഴിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ബ്ലഡ് ഡോണെഷൻ ക്യാമ്പയിൻ നടത്തിയാണ് അവർ ലോകകപ്പിനെയും ഐ എസ് എല്ലിനെയും വരവേറ്റത്..

 തലസ്ഥാന നഗരിയെ പ്രധിനിതികരികുന്ന ഒരു കൂട്ടം മനുഷ്യ സ്നേഹികൾ ബ്ലാസ്റ്റേഴ്സ് ആർമിക് പിന്തുണ ഏകിയപ്പോൾ വിചാരിച്ചതിലും ഭംഗിയായി ക്യാമ്പയിൻ പൂർത്തിയാകാൻ അവർക്ക് സാധിച്ചു.നാൽപ്പതിൽ പരം പേര് ആണ് ബ്ലാസ്റ്റേഴ്സ് ആർമിയുടെ ഈ മഹത്തായ ഉദ്യമത്തിന് എല്ലാ വിധ പിന്തുണയും നൽകി കൂടെ നിന്നത്.. ഗാലറിയിലും ടിവിക് മുന്നിലും മാത്രം ഒതുങ്ങി കൂടേണ്ട ഒരു കൂട്ടം അല്ല ബ്ലാസ്റ്റേഴ്സ് ഫാൻസ് എന്ന തിരിച്ചറിവ് ആണ്  ബ്ലാസ്റ്റേഴ്സ് ആർമിയുടെ ഈ ഉദ്യമത്തിന് പിന്നിൽ...
അടുത്ത് തന്നെ അവയവദാനം എന്ന മഹത്തായ ഉദ്യമത്തിലേക്കും അവർ ചുവടുവെക്കുന്നുണ്ട്..
കാൽപ്പന്തു കളിയെ ജീവന് തുല്യം സ്‌നേഹിക്കുമ്പോൾ തന്നെ സഹജീവികൾക്ക് സഹായഹസ്തം നീട്ടുന്ന ബ്ലാസ്റ്റേഴ്‌സ് ആർമി എന്ന കൂട്ടായ്മയുടെ  പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണ്.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.

0 comments:

Post a Comment

Blog Archive

Labels

Followers