Wednesday, September 13, 2017

കേരളം വിളിക്കുന്നു ഫുട്‍ബോൾ ലോകത്തെ കൊച്ചിയിലെക്ക്

             




  U17 ലോകകപ്പിന് ഇന്ത്യയിൽ ഒക്ടോബർ 6 ന് പന്തുരുളുമ്പോൾ ഫുട്‍ബോൾ ലോകത്തെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് കൊച്ചിയിലെക്ക് ആയിരിക്കും എന്നതിൽ സംശയം വേണ്ട. അതെ കൊച്ചി തയ്യാറാണ് ലോകത്തെ എതിരെൽക്കാൻ. 7 തീയതി 5 മണിക്ക് ബ്രസീലും സ്പെയിനും ഏറ്റുമുട്ടുന്നതോടെ കൊച്ചിയിലെ ആവേശത്തിനു തിരിതെളിയും. ഇന്നലെ വരെ ടെലിവിഷനിൽ കളി കണ്ട് ആവേശത്തിൽ ആയിരുന്ന നമ്മളുടെ ഫുട്‍ബോൾ പ്രേമികൾക്ക് കണ്മുന്നിൽ തങ്ങളുടെ ഇഷ്ട്ട ടീമുകളുടെ കളി കാണാൻ സാധിക്കുക എന്ന ആവേശത്തിൽ ആണ് ഫുട്‍ബോൾ ആരാധകർ. അതും തങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ബ്രസീലും, സ്പെയിനും, ജെർമനിയും എല്ലാം നമ്മളുടെ കൊച്ചിയിൽ കളിക്കുന്നു. U17 ലോകകപ്പിലെ തന്നെ ഏറ്റവും കൂടുതൽ ആരാധക പങ്കാളിത്തം ഉള്ള മത്സരം ആയിരിക്കും ബ്രസീലും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കൊച്ചിയിൽ കാണാൻ കഴിയുക എന്നതിൽ സംശയം വേണ്ട. പ്രധാന സ്റ്റേഡിയം ആയ ജവഹർലാൽ നെഹ്റു സ്റ്റേഡിയം തയാറായി കഴിഞ്ഞു.അവസാനഘട്ട മിനുക്ക് പണികൾ ആണ് ഇനി ബാക്കി ഉള്ളത്. സ്റ്റേഡിയം സൗന്തര്യവത്കരണ പണികൾ ആണ് ഇപ്പോൾ നടന്നു വരുന്നത്. മാസം പകുതിയോടെ സ്റ്റേഡിയം ഫി ക്ക് കൈ മാറും. പരിശീലന വേദികളുടെ പണിയും പൂർത്തിയായികൊണ്ടിരിക്കുന്നു ജില്ലാ കലക്റ്ററും നോഡൽ ഓഫിസർ മുഹമ്മദ് ഹനീഷും വേദികളിൽ എല്ലാം പരിശോധന നടത്തി പണികൾ വിലയിരുത്തി. ഇരുവരും പണികളിൽ സംതൃപ്തി രേഖപ്പെടുത്തി. ഇനി കേരളത്തിലെ ഫുട്‍ബോൾ ആരാധകരുടെ കൈകളിൽ ആണ് എല്ലാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകരും,വിനോദ സഞ്ചാരികൾ  പത്രക്കാർ, ഒഫിഷ്യൽസ്, ഏജന്റ്മാർ തുടങ്ങിയവർ കൊച്ചിയിൽ എത്തിച്ചേരും അവരെ എല്ലവരെയും സ്വീകരിക്കേണ്ട ചുമതല നമ്മൾക്കാണ്. നമ്മളുടെ ഫുടബോളിനോടുള്ള ഇഷ്ട്ടം മറ്റുള്ളവരെ അറിയിക്കുന്നതിനോടൊപ്പം നമ്മളുടെ നാടിന്റെ സംസ്കാരവും ലോകത്തിന്റെ മുന്നിൽ കാണിക്കാൻ ഉള്ള അവസരം ആണ് വന്നിരിക്കുന്നത്. മറ്റുള്ളവരോട് ഉള്ള നമ്മളുടെ നല്ല പെരുമാറ്റം തന്നെ ആണ് അതിൽ പ്രധാനം. അതെ നമ്മൾ എല്ലാവർക്കും ഒരേ മനസോടെ സന്തോഷത്തോടെ ലോകത്തെ കൊച്ചിയിലേക്ക് സ്വാഗതം ചെയ്യാം. .u17 ലോകകപ്പോടെ നമ്മുടെ നാട്ടിലും ഇന്ത്യയിലും ഫുട്‍ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം 

സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 

0 comments:

Post a Comment

Blog Archive

Labels

Followers