ഇന്ത്യയും മക്കവുമായുള്ള 2017 എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യത മത്സരം ഒരു ദിവസം നീട്ടി വച്ചു ... ഒക്ടോബർ 10 ബംഗളുരുവിലെ ശ്രീ കാണ്ടീരവ സ്റ്റേഡിയത്തിൽ വച്ച് നടത്തേണ്ടിയിരുന്ന മത്സരം അന്നേ ദിവസം സ്റ്റേഡിയും ലഭ്യമല്ല എന്ന കാരണത്താൽ ഒരു ദിവസം കൂടി നീട്ടി ഒക്ടോബർ 11 ലേക്ക് മാറ്റേണ്ടി വന്നു എന്നാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ മേധാവികൾ നൽകുന്ന വിശദീകരണം ..
എന്നാൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഉള്ള ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ ടി-20 മത്സരം ഒക്ടോബർ - 10 ഹൈദരാബാദിൽ വെച്ചാണ് നടക്കുന്നത് , ക്രിക്കറ്റ് മാച്ച് നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഫുട്ബോൾ മത്സരം ആ ദിവസത്തിൽ നിന്ന് മാറ്റാതെ നിർവാഹമില്ലെന്നു രണ്ടു മത്സരങ്ങളും ഒരേ ദിവസം നടത്തരുത് എന്നും അത് തങ്ങളുടെ ഫുട്ബോൾ കാളി കാണുന്ന വ്യൂവെഴ്സിനെ കുറയ്ക്കും എന്നും ആണ് കളികളുടെ സംപ്രേക്ഷണ അവകാശം ഉള്ളവരും, സ്പോന്സര്മാരും പറയുന്നത്
സ്റ്റേഡിയും ലഭ്യമല്ല എന്ന കാരണത്താൽ മത്സരം നീട്ടിവെച്ചത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ചു അത് പോലെ തന്നെ മകാവുവിൽ നിന്നും മത്സര തീയതി മാറ്റം വന്നതിൽ അനുവാദം തേടാനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടു ...
വളരെയധികം ദുഃഖമുള്ള കാര്യമെന്തെന്നാൽ ക്രിക്കറ്റ് മാച്ചുകളുടെ ഷെഡ്യൂൾ പ്രകാരം ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ മത്സരങ്ങൾ ഒട്ടാകെ താഴികെട്ടപ്പെടുന്നു എന്നുള്ളതാണ്,,, ഇനിയെങ്കിലും ഇത് പോലെ ഉള്ള സാഹചര്യങ്ങൾ സംഭവിക്കാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ....
0 comments:
Post a Comment