അണ്ടർ 18 സാഫ് കപ്പിൽ ഇന്ത്യക്ക് നിറം മങ്ങിയ തുടക്കം. ഭൂട്ടാനിൽ നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശ് ഇന്ത്യയെ 4-3 സ്കോറിന് പരാജയപ്പെടുത്തി. മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യക്ക് തോൽവി വഴങ്ങേണ്ടി വന്നത്.
ആദ്യ പകുതിയിൽ മികച്ച രീതിയിൽ കളി തുടങ്ങിയ ഇന്ത്യ 18 ാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ലാലെമ്പീയയുടെ മനോഹരമായ ഗോളാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.
31ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ
പ്രിൻസെട്ടണിന്റെ ഫ്രീ കിക്ക് ഗോളിൽ ഇന്ത്യ മുന്നാം ഗോൾ നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ബംഗ്ലാദേശ്
60ാം മിനുട്ടിൽ ജാഫർ ഇഖ്ബാലിലൂടെ ആദ്യ ഗോൾ തിരിച്ചടിച്ചു. 69,74 മിനുട്ടുകൾക്കുള്ളിൽ ഗോൾ നേടി ബംഗ്ലാദേശ് ഇന്ത്യക്ക് ഒപ്പമെത്തി. സമനിലയിൽ കളി അവസാനിക്കുമെന്നിരിക്കെ അവസാന മിനുട്ടിൽ ടാംഗ്രി ബംഗ്ലാദേശിന് വേണ്ടി വിജയ ഗോൾ നേടി ബംഗ്ലാദേശിന് ടൂർണമെന്റിലെ ആദ്യ വിജയം സമ്മാനിച്ചു
ആതിഥേയരായ 22ന് ഭൂട്ടാനുമായിട്ടാണ് ഇന്ത്യക്ക് ടൂർണമെന്റിലെ അടുത്ത മത്സരം.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment