ബാംഗ്ലൂർ, മുംബൈ, ന്യൂ ഡൽഹി, റാഞ്ചി, ജയ്പുർ, ജോധ്പുർ, ഭോപ്പാൽ, ലക്നൗ, അഹമ്മദാബാദ്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ടെൻഡർ ബിഡ് ക്ഷണിച്ചിരുന്നത്.
ഈ ക്ഷണം പ്രകാരം, ടെൻഡർ വിജയിക്കുന്ന ടീം 2017 മുതൽ ഓരോ വർഷവും ഐ-ലീഗിൽ മത്സരിക്കാനും ഒരു പുതിയ ക്ലബിന് ഉടമസ്ഥാവകാശം നൽകാനുമുള്ള അവകാശം നൽകും. കൂടാതെ 2017 മുതൽ മത്സരിക്കാനും അവസരം ലഭിക്കും(ബാധകമായതുംയോഗ്യരാണെങ്കിൽ) AFC (ഏഷ്യൻ) ക്ലബ് മത്സരങ്ങളിൽ.
ആദ്യ പ്രാവശ്യം നൽകിയ ബിഡ് എഐ എഫ് എഫ് തള്ളിയിരുന്നു. അതെ തുടർന്നു ഫെഡറേഷൻ ബിഡ് വീണ്ടും നല്കാൻ അവസരം നൽകിയത്. മലപ്പുറത്തു നിന്ന് ഗോകുലം എഫ് സിയും , ബംഗളുരുവിൽ നിന്ന് ഓസോൺ എഫ് സിയും ബിഡ് നൽകേണ്ട അവസാന തിയതിക്ക് മുമ്പ് തന്നെ ബിഡ് സമർപ്പിച്ചു .രാജസ്ഥാനിൽ നിന്ന് പുതിയ ഒരു ടീമും ബിഡ് നല്കിയിട്ടിട്ടുണ്ട് .സെപ്തംബർ 15ന് എ ഐ എഫ് എഫ് ബിഡ് ഇവാലുയേഷൻ കമ്മിറ്റി ആരുടെ ബിഡ് സ്വീകരിക്കണം എന്ന തീരുമാനം എടുക്കും എന്നാണ് ആദ്യം അറിയിച്ചത് . ഇന്ന് വരുന്ന റിപോർട്ടുകൾ പ്രകാരം ബിഡ് ഇവാലുയേഷൻ ഒരാഴ്ചത്തേക്ക് നീട്ടി . ഗോകുലം എഫ് സി യുടെ ബിഡ് സ്വീകരിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു . എന്നിരുന്നാലും ഗോകുലം എഫ് സി ഏതാണ്ട് ഐ ലീഗ് പ്രവേശനം നടത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .കേരളത്തിൽ നിന്ന് ഗോകുലം എഫ് സി ഐ ലീഗിൽ കളിക്കുമെന്ന പ്രതീക്ഷയോടെയാണ് ആരാധകർ.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment