ഇന്ത്യ u16 ടീമും ഖത്തർ ക്ലബായ ദുഹൈൽ u16 ടീമും ആയുള്ള സൗഹൃദ ഫുട്‍ബോൾ മത്സരത്തിൽ ഇന്ത്യ u16 ടീമിന് മിന്നും വിജയം. എതിരില്ലാത്ത 5 ഗോളിന് ആണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുടെ നമ്പർ 7 രവി റാണ രണ്ടു ഗോൾ നേടി ക്യാപ്റ്റൻ വിക്രം, ഹർപ്രീത്, ഗീവ്സൺ, എന്നിവർ മറ്റു ഗോൾ സ്കോറെർസ്. കളിയുടെ. ആദ്യ പകുതിയിൽ ഇന്ത്യ 2-0 ത്തിനു മുന്നിൽ ആയിരുന്നു. കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യ മേൽകൈ നേടി.
മലയാളി താരം ശഹ്ബാസ് പ്രതിരോധത്തിൽ മികച്ച കളി പുറത്തെടുത്തു ഖത്തറിലെ ഇന്ത്യയുടെ അവസാന പരിശീലന മത്സരം ആയിരുന്നു ഇത്. ആദ്യ കളിയിൽ ഖത്തർ u 16 ടീമിനെ 1-0 ത്തിനു കീഴടക്കി. രണ്ടാം മത്സരത്തിൽ അൽ സദ്ദ് ക്ലബിനോട് സമനില നേടിയിരുന്നു. ഇനി ടീം നേപ്പാളിലേക്ക് തിരിക്കും. എഫ്‌സി കപ്പിന്റെ യോഗ്യത മത്സരങ്ങൾ അവിടെ വെച്ചാണ് നടക്കുന്നത്.
©സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment