ഇന്ത്യൻ ഫുട്‍ബോൾ താരം സുനിൽ ചേത്രി ബാംഗ്ലൂരിൽ പരിശീലനം നടത്തുന്ന u17 ടീമിലെ കുട്ടികളും ആയി തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ജേഴ്സി പ്രകാശന ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം.
എല്ലാം പ്രതിസന്ധികളെയും തരണം ചെയ്യാനും. ഏത്ര വല്യ ടീമുകളോടും പൊരുതി നിൽക്കാന് ഉള്ള കരുത്ത് നേടാനും ഉള്ള തീവ്ര പരിശീലനത്തിൽ ആണ് നമ്മളുടെ കുട്ടി താരങ്ങൾ. തീവ്ര പരിശീലനത്തിനു മേൽനോട്ടവുമായി കോച്ച് നോർട്ടൻ കൂടെ തന്നെ ഉണ്ട്. കൂടെ നമ്മളുടെ സിനിയർ ടീം താരം ഛേത്രിയും ഉണ്ട്. മക്കാവു മത്സരം കഴിഞ്ഞ് ജേഴ്സി പ്രകാശനത്തിനായി ആണ് ചേത്രി വന്നത്. പരിശീലനത്തിനു ശേഷം ചേത്രി കുട്ടികള്മായി സംസാരിച്ചു. " നിങ്ങൾക്ക് കിട്ടിയിരിക്കുന്ന ഏറ്റവും നല്ല അവസരം ആണ്. വലിയ ടൂർണമെന്റ് ആണെന്ന് കരുതി നിങ്ങൾ ഒരിക്കലും പേടിക്കരുത്. ഇന്ത്യൻ ഫുട്‍ബോൾ അതിന്റെ സുവർണ കാലത്തിലൂടെ ആണ് ഇപ്പോൾ കടന്നുപോകുന്നത്. തന്റെ പതിനഞ്ചു വർഷത്തെ ഫുട്‍ബോൾ ജീവിത അനുഭവങ്ങളും അദ്ദേഹം ഓർത്തു. അദ്ദേഹം തുടർന്നു "ഈ ടീം വളരെ മികച്ച ടീം ആണ്. നിങ്ങൾ വളരെ മനോഹരം ആയിട്ടാണ് കളിക്കുന്നത്. ഞാൻ വീട്ടിൽ നിന്ന് വരുമ്പോൾ നിങ്ങളോട് എന്താണ് പറയേണ്ടത് എന്ന് ആലോചിച്ചു. എനിക്ക് ഒന്നേ പറയാനുള്ളു നിങ്ങൾ ആസ്വദിച്ചു കളിക്കുക. നിങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസങ്ങളിലൂടെ ആണ് നിങ്ങൾ കടന്നു പോകാനിരിക്കുന്നത്. നിങ്ങൾ ഉറപ്പുവരുത്തുക നിങ്ങൾ ചെയ്യുന്നത് എല്ലാം മികച്ച രീതിയിൽ ആണെന്ന്. കളിക്കുന്ന ഓരോ നിമിഷവും, ഓരോ ഷോട്ട്, ഓരോ ടാക്കിൾ, എല്ലാം ആസ്വദിക്കുക. നിങ്ങളുടെ കൊച്ചിന്റെ വാക്കുകൾ ശ്രദ്ധിക്കുക, ആശയങ്ങൾ ഉൾകൊള്ളുക.കൃത്യ സമയത്തു ഭക്ഷണം കഴിക്കുക. കൃത്യ സമയത്തു ഉറങ്ങുക. ലോക കപ്പിന് ശേഷം ഓർക്കുമ്പോൾ നിരാശ തോന്നാത്ത രീതിയിൽ കളിക്കുക.
എനിക്ക് നിങ്ങളെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. എന്റെ ഫുട്ബോൾ ജീവിതത്തിലെ പതിനഞ്ചു വർഷം വേൾഡ് കപ്പ് കളിക്കാൻ ഞാൻ പരിശ്രമിച്ചു. സാധിച്ചില്ല. നിങ്ങൾ ഇപ്പോൾ കളിക്കാൻ പോകുന്നു. ഇത് വളരെ സന്തോഷം നൽകുന്നു. സമ്മർദ്ദത്തിനു അടിമപെടാതിരിക്കുക. നിങ്ങളുടെ മികച്ച കളി പുറത്തെടുക്കുക. രാജ്യം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ട്" ചേത്രി പറഞ്ഞു.
33 വയസുള്ള ഇന്ത്യൻ ടീമിന്റെ മുൻ നായകന്റെ ഓരോ വാക്കുകളും നമ്മളുടെ കുട്ടികളുടെ ആത്മവിശ്വാസം കൂട്ടും എന്ന് ഉറപ്പാണ്.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment