മികച്ച കാലഘട്ടത്തിലാണ് ഇന്ത്യൻ ഫുടബോൾ ഇപ്പോൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് . അണ്ടർ 17 ലോകകപ്പ് ഇന്ത്യ ആതിഥേയം വഹിക്കുന്നു .എക്കാലത്തെയും മികച്ച റാങ്കിങ്ങിൽ ഇന്ത്യ കഴിഞ്ഞ മാസങ്ങളിൽ എത്തി .എന്നാൽ ഇന്ന് ഫിഫ റാങ്കിങ് പട്ടികയിൽ 10 സ്ഥാനങ്ങൾ താഴ്ന്ന് ഇന്ത്യ 107 ആം റാങ്കിങ്ങാണ് .ഇന്ത്യയുടെ റാങ്കിങ് പിന്നോട്ടുള്ള കാരണം ഇന്ത്യയുടെ തോൽവിയല്ല .തുടർച്ചയായ 11 മത്സരങ്ങളിൽ ഇന്ത്യ 10 വിജയവും ഒരു സമനിലയും ഉണ്ട് . എന്നാൽ ഈ മാസം റാങ്കിങ് താഴ്ന്നത് സൈന്റ്റ് നെവിസിനെതിരെയുള്ള സമനില എന്ന് പറയാൻ പറ്റില്ല .താഴ്ന്ന റാങ്കിങ് ഉള്ള രാജ്യങ്ങളോട് മത്സരിക്കുന്നതാണ് പ്രദാന കാരണം .സൈന്റ്റ് നേവിസും മൗറീഷ്യസും ഇന്ത്യയേക്കാൾ താഴ്ന്ന റാങ്കിങ് ആയതാണ് ഇന്ത്യക്ക് റാങ്കിങ്ങിൽ വീഴ്ച്ച വന്നത് .
ഇനിയും ഇന്ത്യയുടെ റാങ്കിങ് പിറകോട്ട് പോവാതിരിക്കാനാണ് പലസ്തിനെതിരെയുള്ള മത്സരം റദ്ദാക്കിയാതായി റിപോർട്ടുകൾ വന്നത് . 91 ആം റാങ്കിങ്ങിൽ ഉള്ള പലസ്തീനുമായി ഇന്ത്യ തോല്കുകയാണെങ്കിൽ ഇന്ത്യയുടെ റാങ്കിങ് വീണ്ടും താഴും . എ എഫ് സി ഏഷ്യ കപ്പിൽ ഗ്രൂപ്പ് തിരിക്കുബോൾ ഇന്ത്യ മികച്ച ഗ്രൂപ്പിൽ അകാൻ റാങ്കിങ് സഹായമാകും . നിലവിൽ ഇന്ത്യ ഏഷ്യയിൽ 12 ആം റാങ്കിങ്ങാണ് .പുതുതായി വരുന്ന റിപോർട്ടുകൾ അനുസരിച്ച് ഇന്ത്യ പലസ്തീൻ മത്സരം നടക്കുമെന്നാണ് ,പക്ഷെ ഇത് ഔദ്യോഗിക മത്സരം ആയിരിക്കില്ല . അങ്ങനെ വരുമ്പോൾ ഇന്ത്യ ഈ മത്സരത്തിൽ തോറ്റാലും ഫിഫ റാങ്കിങ്ങിനെ ബാധിക്കില്ല .
എന്നിരുന്നാലും ഇന്ത്യ നിരാശപ്പെടേണ്ടതില്ല , അടുത്ത മാസം മാക്കവുവിനെതിരെയുള്ള എ എഫ് സി ഏഷ്യ കപ്പ് രണ്ടാം പാദത്തിൽ ഇന്ത്യ വിജയിച്ചാൽ റാങ്കിങ് വീണ്ടും 100ന് അടുത്തെത്തും .
0 comments:
Post a Comment