ഇന്ത്യയുടെ അണ്ടർ 16 ഏഷ്യാകപ്പ് യോഗ്യത രണ്ടാം മത്സരം നാളെ വൈകുന്നേരം ഇന്ത്യൻ സമയം 3:15 നാണ് . ആദ്യയോഗ്യത മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു . നേപ്പാളിൽ നടന്ന മത്സരത്തിൽ പാലസ്തീനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തു വിട്ടത്. ആതിഥേയരായ നേപ്പാലിനോടാണ് നാളെ ഇന്ത്യയുടെ മത്സരം .
നിലവിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്. സാഫ് കപ്പ് കീരീടം നേടിയതിന് പുറമെ ഖത്തറിൽ നടന്ന സൗഹൃദമത്സരങ്ങളിലും മികച്ച പ്രകടനം ഇന്ത്യ പുറത്തെടുത്തിട്ടുണ്ട് . താരങ്ങൾ എല്ലാവരും തന്നെ മികച്ചഫോമിലാണ്. രവി, വിക്രം, ഓറം, ഹാപ്പി (ഹർപ്രീത് സിംഗ്), ഗിവസൺ, സൂപ്പർ സബ് ഹർപ്രീത്, മലയാളിയായ ഷഹബാസ് അഹമ്മദ് എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. നിലവിലെ ഫോമിൽ ഇന്ത്യൻ ചുണക്കുട്ടികൾ നേപ്പാളിനെ അനായാസം കീഴ്പ്പെടുത്താം എന്ന് തന്നെ കരുതാം
0 comments:
Post a Comment