Pic courtesy: kerala blasters
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ കിറ്റ് സ്പോൺസർ ആഗോള സ്പോർട്സ് നിർമാതാക്കൾ ആയ അഡ്മിറൽ ആയിരിക്കും. ആദ്യ രണ്ട് സീസണിൽ പ്യൂമ ആയിരുന്നു കിറ്റ് സ്പോൺസേർസ്. കഴിഞ്ഞ വർഷം
ബ്ലാസ്റ്റേഴ്സിന് കിറ്റ് സ്പോൺസേർസ് ഇല്ലായിരുന്നു. യൂ കെ യിലെ ലെസിസ്റ്റർ ആസ്ഥാനമായ കമ്പനി ആണ് അഡ്മിറൽ. നൂറു വർഷത്തിന് മുകളിൽ സേവന പാരമ്പര്യം ഉള്ള കമ്പനി ആണ് അഡ്മിറൽ. സച്ചിന്റെ കബഡി ടീം ആയ തമിഴ് തലൈവാസിനും ജേഴ്‌സി ഒരുക്കുന്നത് ഇതെ കമ്പനിയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത് എൺപതു കാലഘട്ടത്തിൽ ആഗോള സ്പോർട്സ് രംഗത്തെ പ്രമുഖ ബ്രാൻഡ് ആയിരുന്നു അഡ്മിറൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം , വെസ്റ്റ് ഹാം, സതാംപ്ടൺ തുടങ്ങി ഒട്ടേറെ ക്ലബുകളുടെ കിറ്റ് സ്പോൺസേർസ് ആയിരുന്നു. ഇംഗ്ലണ്ട് ദേശിയ ടീമിന്റെയും കിറ്റ് സ്പോൺസേർസ് ആയിരുന്നു. 1966 ൽ ഇംഗ്ലണ്ട് വേൾഡ് കപ്പ് എടുത്തപ്പോൾ അവരുടെ കിറ്റ് സ്പോൺസർ ആയിരുന്നു ക്രിക്കറ്റിൽ സൗത്ത് ആഫ്രിക്ക വെസ്റ്റ് ഇൻഡീസ് ടീമുകളുടെ കിറ്റ് സ്പോൺസർമാർ ആയിരുന്നു.
0 comments:
Post a Comment