AWES കപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഗോകുലം എഫ് സി ഇന്നിറങ്ങും. സാൽഗോകർ എഫ് സിയാണ് എതിരാളികൾ. വൈകിട്ട് നാല് മണിക്ക് മപുസയിലെ ദുലർ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഗോകുലം എഫ് സി സെമിയിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തിൽ വാസ്കോ ഗോവയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് തുടങ്ങിയ ഗോകുലം രണ്ടാം മത്സരത്തിൽ സ്പോർട്ടിങ്ങ് ഡി ഗോവയോട് ഇഞ്ചുറി ടൈമിലെ ഗോളിൽ സമനില പിടിച്ചാണ് സെമി ബർത്ത് ഉറപ്പിച്ചത്. ടൂർണമെന്റിൽ ഒരു ഹാട്രിക് ഉൾപ്പെടെ നാല് ഗോളുകൾ കണ്ടെത്തി കഴിഞ്ഞ വിദേശ താരം അഡലെജയുടെ ബൂട്ടുകളിലാണ് ഗോകുലം എഫ് സി പ്രതീക്ഷ അർപ്പിക്കുന്നത്. അഡലെജയ്ക്ക് കൂട്ടായി മലയാളി താരം ആഷിഖ് ഉസ്മാനും ഇറങ്ങാണ് സാധ്യത.
ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് സാൽഗോക്കർ എത്തുന്നത്. ആദ്യ മത്സരത്തിൽ കരുത്തരായ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് സാൽഗോക്കർ കീഴടക്കിയത്. രണ്ടാം മത്സരത്തിൽ വിവ ചെന്നൈക്കെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് സാൽഗോക്കർ നേടിയത്. ശക്തമായ പ്രതിരോധമാണ് സാൽഗോക്കറിന്റെ കരുത്ത്. ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും ടീം വഴങ്ങിട്ടില്ല.
ഗോകുലം എഫ് സി സാൽഗോക്കർ പോരാട്ടത്തിലെ വിജയി ഫൈനലിൽ ഡെമ്പോ ഗോവയുമായി ഏറ്റുമുട്ടും. ആദ്യ സെമിയിൽ പൂനെ സിറ്റി റിസർവ് ടീമിനെ എതിരില്ലാത്ത ഏക ഗോളിന് മറികടന്നാണ് ഡെമ്പോ ഗോവ ഫൈനലിൽ എത്തിയത്. സെപ്റ്റംബർ 17 നാണ് ഫൈനൽ മത്സരം.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക്
https://www.facebook.com/SouthSoccers/

0 comments:
Post a Comment