ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധക ശക്തി കൊണ്ട് ലോകത്തെ ഞെട്ടിച്ച കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുന്നു.
ലാ ലീഗ പ്രീമിയർ ലീഗ് പോലുള്ള വമ്പൻ ലീഗുകളിലെ ടീമുകൾക്കു പോലും സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിക്കുക എന്നുള്ളത് വളരെ വലിയ ഒരു വെല്ലുവിളിയാണ്.
ഈ അവസരത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് പോലെയുള്ള വളരെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലാത്ത ഒരു ലീഗിലെ ടീമായ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം സ്റ്റേഡിയം എന്ന തങ്ങളുടെ സ്വപ്‌ന പദ്ധതി തുറന്നുപറയുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമായ ചിരഞ്ജീവി സിനിമാ നിർമ്മാതാവ് അല്ലു അരവിന്ദ് തുടങ്ങിയവരോടൊപ്പമുള ആന്ധ്രാ പ്രദേശ് ആസ്ഥാനമാകിയുള്ള വ്യവസായ പ്രമുഖൻ ശ്രീ നിമ്മഗഢ പ്രസാദാണ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ദീർഘദൂര പദ്ധതിയെപ്പറ്റി തുറന്നുപറഞ്ഞത്.
സ്റ്റേഡിയം അടക്കമുള്ള എല്ലാ സൗകര്യങ്ങളിലും സ്വയംപര്യാപ്തി നേടുക എന്നത് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിലെ എല്ലാവരുടെയും പൊതുവായ ആഗ്രഹമാണ് അത് സാക്ഷാത്കരിക്കാൻ സാധിക്കും എന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസവും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്ന് സീസണുകളിലെ കണക്കു പരിശോധിച്ചാൽ ഏകദേശം 80 കോടി രൂപയുടെ നഷ്ടം ടീമിന് സംഭവിച്ചിട്ടുണ്ട് ഇന്ത്യയിൽ കായിക മേഖലയിൽനിന്ന് ദീർഘകാല അടിസ്ഥാനത്തിൽ മാത്രമേ നേട്ടമുണ്ടാക്കാനാവു ചുരുങ്ങിയത് അഞ്ചുവർഷം കൂടെയെങ്കിലും ഉണ്ടെങ്കിലേ ടീം ലാഭത്തിൽ ആകാൻ സാധിക്കൂ. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
✍ സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
0 comments:
Post a Comment