FC KERALA കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ടീം.. ഫുട്‍ബോളിനെ ഒരു വികാരത്തിനുമപ്പുറം കാണുന്നവരാണ് മലയാളികൾ.അങ്ങ് കടലിനക്കരെ ആണെങ്കിലും പ്രവാസലോകത്തും കാല്പന്തിനോടുള്ള പ്രേമത്തിനോട് യാതൊരു കുറവുമില്ല.
ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീം, മലയാളികളുടെ സ്വന്തം എഫ് സി കേരളയുടെ മാനേജ്മെന്റ് പ്രവാസികളുടെ പറുദീസയായ യു എ ഇ യിൽ എത്തുന്നു. എഫ് സി കേരളയുടെ പ്രമോഷന്റെ ഭാഗമായാണ് ഈ സന്ദർശനം.
എഫ് സി കേരളയെ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്താനും വിദേശ താരങ്ങൾക്കു ട്രയൽസ് നടത്താനുമാണ് ഈ സന്ദർശനം.ഈ മാസം 25 മുതൽ 30 വരെ ഇവർ യു എ ഇ യിൽ ഉണ്ടാകും.
സെപ്തംബർ 29ന് ദുബായ് കെ എം സി സി യും എഫ് സി കേരളയും സംയുക്തമായി വോർക്ശോപ് സംഘടിപ്പിക്കുന്നുണ്ട് .വെള്ളിയാഴ്ച്ച വൈകുന്നേരം 7:30ന് അൽബറഹ യിലെ കെ എം സി സി ദുബായ് ഓഫീസിൽ വെച്ചാണ് വർക്ഷോപ് നടത്തുക .
എ ലൈസൻസ് കോച്ചുമാരായ
മുൻ ഇന്ത്യൻ കോച്ചും മുൻ കേരള സന്തോഷ് ട്രോഫി കോച്ചുമായ
ശ്രീ നാരായണ മേനോന്റെയും,
കേരള ജൂനിയർ കോച്ച് ടി ജി പുരുഷോത്തമന്റെയും , ടീം മാനേജറും കോച്ചുമായ നവാസ് കെ എ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് UAE സന്ദർശിക്കുന്നത്.
എഫ് സി കേരളയുടെ എല്ലാ പരിപാടികളും ഗംഭീരമാക്കാൻ എല്ലാ പ്രവാസികളായ ഫുട്ബോൾ പ്രേമികളോടും അഭ്യർത്ഥിക്കുന്നു.
സൗത്ത് സോക്കർസിന്റെ യൂ എ ഇ വിങ്ങിലെ മെമ്പേഴ്സും പിന്തുണയായി ഉണ്ടാകും .കൂടുതൽ വിവരങ്ങൾക്കായി +971 502106252 എന്ന നമ്പറിൽ ബന്ദെപ്പെടുക .
FC KERALA -Peoples club of Kerala
#SouthSoccers
#TogetherForFootball
0 comments:
Post a Comment