Monday, September 25, 2017

എ എഫ് സി ഇന്റർ സോണൽ ഫൈനൽ ,ബെംഗളൂരു എഫ് സി ബുധനാഴ്ച്ച ഇസ്റ്റിക് ലോലിനെ നേരിടും



എഫ് സി ഇന്റർ സോൺ ഫൈനലിന് ഉള്ള 18 അംഗ ടീമിനെ ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചു. തജാക്കിസ്ഥാൻ ക്ലബ്ബ് ഇസ്റ്റിക് ലോലാണ് എതിരാളികൾ. ഇരുപാദങ്ങളില്ലായിട്ടാണ് ഇന്റർ സോൺ ഫൈനലൽ മത്സരം നടക്കുന്നത്. ആദ്യപാദം മത്സരം ബുധനാഴ്ച ഇസ്റ്റിക് ലോലിന്റെ തട്ടകമായ ഡുഷൻബെയിലാണ്. ഇന്ത്യൻ സമയം 7:30നാണ് മത്സരം .


ഏപ്രിൽ 25 ന് എതിരായിരായ ടീമിൽ നിന്നും ഒരു മാറ്റമാണ് വരുത്തിയത്. ജോയനേർ ലോരേൻകോയ്ക്ക് പകരം സോഹ്മിംഗ്ലിയാന റാൽട്ട ഇടംപിടിച്ചു.


ഒക്ടോബർ 18 ന് രണ്ടാം പാദം . ബെംഗളൂരു എഫ് സിയുടെ തട്ടകമായ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇരുപാദങ്ങളിലും മികച്ച വിജയം നേടി. തുടർച്ചയായ രണ്ടാം എഫ് സി കപ്പ് ഫൈനലിലാണ് ബെംഗളൂരു എഫ് സി ലക്ഷ്യമിടുന്നത്.


ബെംഗളുരു എഫ് സി ടീം :


ഗോൾ കീപ്പർ; ഗുർപ്രീത് സന്ധു, ലാൽത്തുമ്മാവിയ റാൾട്ടെ


പ്രതിരോധനിര; ജുവാനൻ, നിഷു കുമാർ, രാഹുൽ ബെഹ്കെ, സുഭാഷിസ് ബോസ്, സോമിങ്ലിയാന രാൾടെ, കോളിൻ അബ്രാംചസ്, ഹർമഞ്ചോത് ഖാബ്ര


മിഡ്ഫീൽഡ്; എറിക് പാർറ്റാലു, ഡിമാസ് ദൽഗാടോ, ടോണി ഡോവാലെ, മൽസോംസുല്ല, ആൽവിൻ ജോർജ്, ലെന്നി റോഡ്രിഗ്സ്


ഫോർവേഡ്; സുനിൽ ഛേത്രി, ഉദാന്ത സിങ്, ഡാനിയേൽ ലാലിംപുയ


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്


0 comments:

Post a Comment

Blog Archive

Labels

Followers