Saturday, September 23, 2017

U 16 എ എഫ് സി ചാമ്പ്യൻഷിപ് ; യോഗ്യത നേടാൻ വിജയം ലക്ഷ്യമിട്ട് ഇറാഖിനെതിരെ ഇന്ത്യ നാളെ ഇറങ്ങും




കഴിഞ്ഞ മത്സരത്തിൽ നേപ്പാളിനെതിരെ സമനില പിടിച്ച ഇന്ത്യക്ക് എഫ് സി ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടാൻ നാളെ ഇറാഖിനോട് ജയിക്കണം .അഥവാ മറിച്ചാണെങ്കിൽ നേപ്പാളിന്റെയും പലസ്തിൻറെയും മത്സരം വിലയിരുത്തിയായിരിക്കും  ഇന്ത്യ യോഗ്യത നേടുക .നേപ്പാളിനെതിരെ മോശമായ പ്രകടനത്തിൽ സുബ്സ്ടിട്യൂറ്റ് ആയി ഇറങ്ങിയ ഹർപ്രീതാണ്  അവസാന നിമിഷം രക്ഷകനായി എത്തിയത് .അത് കൊണ്ട് തന്നെ ഇറാഖിനെതിരെയുള്ള മത്സരത്തിൽ കോച്ച് ബിബിയാനോ ലാൽകിമക്ക് പകരം ഹർപ്രീതിനെ  ആദ്യ പതിനൊന്നിൽ ഇറക്കാനാണ് സാധ്യത  .തോയ്‌ബ സിങ്ങിന് തുണയായി മലയാളി താരം ഷഹബാസും ഇന്ത്യൻ പ്രതിരോധം ശക്തമാക്കും .കഴിഞ്ഞ മത്സരത്തിൽ തിളങ്ങാനാവാത്ത ക്യാപ്റ്റൻ വിക്രമിന്റെയും രവിയുടെയും പ്രകടനം നാളെ നിർണായകമാണ് .ഇത് വരെ മികച്ച രീതിയിൽ പ്രകടനം കാഴ്ച്ച വെച്ച ഇന്ത്യൻ ചുണക്കുട്ടികൾ നാളെ വിജയിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം .

0 comments:

Post a Comment

Blog Archive

Labels

Followers