എ എഫ് സി കപ്പ് ഇന്റർ സോണൽ സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ 4.25 എസ് സി ക്ക് എതിരെ ബെംഗളൂരു എഫ് സി നാളെ ഇറങ്ങും. നോർത്ത് കൊറിയൻ ക്ലബ്ബ് ഏപ്രിൽ 25 ന്റെയും തട്ടകമായ മെയ് ഡെ സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ ഇന്ത്യയിലെ കാലാവസ്ഥയാണ് അവിടെയും എന്നത് ബെംഗളൂരു എഫ് സി ഗുണകരമാകും .ആദ്യ പാദത്തിലെ 3-0 വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കഴിഞ്ഞ വർഷത്തെ റണ്ണേഴ്സിന്റെ പടയൊരുക്കം. രണ്ടാം പാദത്തിൽ എതിർ ടീം വലിയ വെല്ലുവിളി ഉയർത്താൻ കഴിയില്ല എന്നാണ് വിദഗ്ദ്ധരുടെ വാദം എന്നാൽ ഫുട്ബോൾ എന്നത് പ്രവചനാതീതമാണ്.എറിക് പാർട്ടാലു ഡിമാസ് ഡെൽഗാഡോ എന്നിവരെ ടീമിൽ എത്തിച്ച ബെംഗളൂരു ഇന്റർ സോണൽ സെമിഫൈനലിനുള്ള ടീമിനെ കൂടുതൽ ശക്തമാക്കി കഴിഞ്ഞു.
മറുവശത്തു 4.25 എസ് സി ക്ക് ആകട്ടെ ആക്രമിച്ചു കളിച്ച് കൂടുതൽ ഗോൾ സ്കോർ ചെയ്തു വിജയിക്കാതെ ഒരു മാർഗ്ഗവുമില്ല. എ എഫ് സി കപ്പ് ടോപ് സ്‌കോറർ കിം യു സോങ് ആദ്യപാദത്തിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു. അദ്ദേഹത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി കളിയിലേക്ക് തിരിച്ചു വരാനാകും എന്നാണ് 4.25 എസ് സിയുടെ പ്രതീക്ഷ.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment