Friday, September 22, 2017

U 18 സാഫ് കപ്പ് ; ഭൂട്ടാനെ ഏകപക്ഷിയമായ മൂന്ന് ഗോളിന് തകർത്ത് ഇന്ത്യ




അണ്ടർ 18 സാഫ് കപ്പിൽ ഇന്ത്യക്ക്  ഭൂട്ടാനിനെതിരെ തകർപ്പൻ ജയം  . ഭൂട്ടാനിൽ നടക്കുന്ന ടൂർണമെന്റിന്റെ  ആദ്യമത്സരത്തിൽ  ബംഗ്ലാദേശിനോട്   ഇന്ത്യ 4-3  എന്ന സ്കോറിന് തോറ്റിരുന്നു   . മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നത്

കഴിഞ്ഞ മത്സരത്തിന്റെ പാളിച്ചകൾ നികത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത് .ആദ്യ പകുതിയിൽ തന്നെ ലാലംപുയ യുടെ ഗോളിലൂടെ ഇന്ത്യ ലീഡ് 

നേടി . രണ്ടാം പകുതിയിലും മികച്ച മുന്നേറ്റം തുടർന്ന ഇന്ത്യ 79 ആം മിനിറ്റിൽ ലാലംപുയ യുടെ രണ്ടാമത്തെ ഗോളിലൂടെ വിജയം ഏതാണ്ട് ഉറപ്പിക്കുകയിരുന്നു .സുബ്സ്ടിട്യൂറ്റ് ഇറങ്ങിയ റായ് ആശിഷ് 90ആം മിനിറ്റിൽ ഇന്ത്യക്ക് വേണ്ടി മൂന്നാം ഗോൾ നേടി .

സെപ്റ്റംബർ 25ന് മാൾടീവ്സ് നെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം . ടൂർണമെന്റ് കഴിഞ്ഞാൽ ഇന്ത്യ നവംബർ നാലിന് സൗദി അറബിയയുമായി എഫ് സി u19 യോഗ്യത മത്സരത്തിൽ പങ്കെടുക്കും.അത് കൊണ്ട് തന്നെ സാഫ് കപ്പിലെ പ്രകടനം സൗദി പോലെയുള്ള ടീമിനെ നേരിടാൻ നിർണായകമായിരിക്കും .


0 comments:

Post a Comment

Blog Archive

Labels

Followers