Monday, September 11, 2017

ഇംഗ്ലീഷ് യുവതാരത്തെ സ്വന്തമാക്കി എ ടി കെ




എ ടി കെയിലേക്ക് ഇംഗ്ലണ്ടിൽ നിന്നും ഒരു യുവ പ്രതിരോധതാരം. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ടോം തോർപ്പിനെയാണ്  എ ടി കെ ടീമിലെത്തിച്ചിരിക്കുന്നത്. 24 കാരനായ ടോം കഴിഞ്ഞ സീസണിൽ പ്രമുഖ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബോൾട്ടൺ വാണ്ടേസിന്റെ താരമായിരുന്നു.


ടോം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരമാണ്. 2014 ൽ വായ്പ അടിസ്ഥാനത്തിൽ ബിർമിങ്ഹാം സിറ്റിയിൽ കളിച്ചിട്ടുണ്ട്. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ടോം വെസ്റ്റ്ഹാം യുണൈറ്റഡിനെതിരായ മത്സരത്തിൽ അരങ്ങേറി. പിന്നീട് രോതേർഹം യുണൈറ്റഡിലേക്ക് കൂടുമാറി. ബ്രാർഡ്ഫോർഡ് സിറ്റി, ബോൾട്ടൺ വാണ്ടേസ് എന്നീ ടീമുകളിൽ കളിച്ചാണ് ടോം തോർപ്പ് എ ടി കെയിൽ എത്തുന്നത്.
ഇംഗ്ലണ്ടിന്റെ അണ്ടർ 16 മുതൽ 21 വരെയുള്ള ടീമിലെ അംഗമായിരുന്നു ടോം. 2010 ൽ യുവേഫ അണ്ടർ 17 ചാമ്പ്യൻഷിപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ പ്രതിരോധ കാത്തത് ടോം ആയിരുന്നു.

ടോം തോർപ്പ് എ ടി കെ ടീമിലെത്തുന്ന ഏഴാമത്തെ വിദേശ താരവും മൂന്നാമത്തെ ഇംഗ്ലീഷ് താരവുമാണ്. 

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers