Thursday, September 14, 2017

AWES CUP : പൂനെയെ തകർത്ത് ഡെമ്പോ ഗോവ ഫൈനലിൽ

ആദ്യ AWES കപ്പിന്റെ ഫൈനലിലേക്ക് മാർച്ച് ചെയ്ത് ഡെമ്പോ ഗോവ. സെമിഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് എഫ് സി പൂനെ സിറ്റി റിസർവ് ടീമിനെ തോൽപ്പിച്ചാണ് മുൻ ഐ ലീഗ് ചാമ്പ്യന്മാർ ഫൈനലിലേക്ക് മുന്നേറിയത്. കളിയുടെ നാലാം മിനുട്ടിൽ തന്നെ ഡെമ്പോ ഗോവ വിജയഗോൾ കുറിച്ചു. നെസ്റ്റർ ഡയസാണ് ഡെമ്പോ ഗോവയ്ക്ക് വേണ്ടി വല ചലിപ്പിച്ചത്. പിന്നീട് ഇരുടീമുകളും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഫൈനലിൽ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം എഫ് സി സാൽഗോകർ എഫ് സിയുമായി ഏറ്റുമുട്ടും. മാപുസയിലെ ദുലർ സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിലെ വിജയികളെയാകും ഡെമ്പോ ഗോവ ഫൈനലിൽ നേരിടുക. സെപ്റ്റംബർ 17 നാണ് ഫൈനൽ മത്സരം.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers