കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം എഫ് സി AWES കപ്പ് സെമി ഫൈനൽ ലക്ഷ്യമാക്കി ഇന്നിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്പോർട്ടിങ് ഡി ഗോവയാണ് ഗോകുലത്തിന്റെ എതിരാളികൾ. ഇന്ന് വൈകിട്ട് നാല് മണിക്ക് മപുസയിലെ ദുലേർ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ AWES കപ്പിന്റെ സെമിഫൈനൽ ലക്ഷ്യമാക്കി ഇന്നിറങ്ങുന്ന ഗോകുലം എഫ് സി യ്ക്ക് സമനില പോലും സെമി പ്രവേശനം എളുപ്പമാക്കും. ആദ്യ മത്സരത്തിൽ വാസ്കോ ഗോവയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ഗോകുലം എഫ് സിയുടെ വരവ്. വിദേശതാരം അഡലജെയുടെ ഹാട്രിക് മികവിലാണ് ഗോകുലം എഫ് സി വാസ്കോ ഗോവയെ തകർത്തു വിട്ടത്. മലയാളി താരം ആഷിക് ഉസ്മാനും ഗോകുലത്തിന് വേണ്ടി ഗോൾ കണ്ടെത്തിയിരുന്നു. ഇരുവരുടേയും മികച്ച പ്രകടനമാണ് ഗോകുലത്തിന്റെ പ്രതീക്ഷ.
സ്പോർടിങ് ഡി ഗോവയാകട്ടെ വാസ്കോ ഗോവയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തറപ്പറ്റിച്ചാണ് എത്തുന്നത്. വാസ്കോ ഗോവയോട് വഴങ്ങിയ ഏക ഗോൾ സ്പോർടിങ് ഡി ഗോവയ്ക്ക് തിരിച്ചടിയാണ്. ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞ് ഒന്നും തന്നെ അവർ ലക്ഷ്യമിടില്ല. അതുകൊണ്ട് തന്നെ ഗോകുലം എഫ് സിയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.
സെമിയിലേക്ക് മുന്നേറിയാൽ മുൻ ഐ ലീഗ് ചാമ്പ്യൻമാരായ സാൽഗോക്കറിനെയാകും ഗോകുലം നേരിടേണ്ടി വരുക. മറ്റൊരു സെമി ഫൈനൽ എഫ് സി പൂനെ സിറ്റി റിസർവ് ടീം ഡെംബോ ഗോവയും തമ്മിലാണ്
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment