അണ്ടർ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ ഇന്ന് അവസാന സൗഹൃദ മത്സരത്തിന് ഇറങ്ങും. മൗറീഷ്യസാണ് എതിരാളികൾ. വൈകിട്ട് 4.30ന് ഗോവയിലെ നാഗോവ ഗ്രൗണ്ടിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവ റിസർവ് ടീമിനോട് ഏറ്റുവാങ്ങിയ തോൽവിയിൽ നിന്നും പാഠങ്ങൾ പഠിച്ചാകും ടീം ഇന്ന് ഇറങ്ങുക. മൗറീഷ്യസിനെതിരായ മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കി ആത്മവിശ്വാസത്തോടെ ലോകകപ്പിന് ഇറങ്ങാനാണ് ടീം ലക്ഷ്യമിടുന്നത്.
ഇന്ന് മൗറീഷ്യസിനെതിരായ മത്സരത്തിന് ശേഷം ലോകകപ്പിനുള്ള 21 അംഗ ടീമിനെ പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മലയാളി താരം രാഹുൽ ടീമിൽ ഇടം പിടിക്കാനാണ് സാധ്യത. നിലവിൽ മികച്ച ഫോമിലാണ് രാഹുൽ. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ ആറിന് ശക്തരായ യു. എസ്.എ കെതിരെയാണ്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment