Thursday, September 21, 2017

ഫിഫ അണ്ടർ 17 ലോകകപ്പ് ട്രോഫി നാളെ കൊച്ചിയിൽ


ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ട്രോഫി പ്രദർശനത്തിനായി 22 ന് കൊച്ചിയിലെത്തും. മൂന്ന്  ദിവസമായിരിക്കും ലോകകപ്പ് ട്രോഫി കൊച്ചിയിൽ പ്രദർശനത്തിനായി വെക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.45 ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കായിക വകുപ്പ്    മന്ത്രി .സി മൊയ്തീന്റെ നേതൃത്വത്തിൽ ട്രോഫിക്ക് സ്വീകരണം നൽകും. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെയും മേളങ്ങളുടെയും അകന്പടിയോടെയാകും ടൂർണമെന്റ് ട്രോഫിയെ കേരള കരയിലേക്ക് വരവേൽക്കുക. 22,23,24 തീയ്യതികളിൽ കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ ആരാധകർക്ക് ലോകകപ്പ് ട്രോഫി കാണാനുള്ള അവസരം ലഭിക്കും. 22ാം തിയ്യതി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും 23ാം തിയ്യതി എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിലും 24ന് ഫോർട്ട് കൊച്ചി വാസ്കോഡഗാമ സ്ക്വയറിൽ ആരാധകർക്ക് ലോകകപ്പ് ട്രോഫി കാണാനുള്ള അവസരം ലഭിക്കും


ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്ന ഫിഫ ടൂർണമെന്റിന്റെ ട്രോഫി പ്രദർശനം ജൂലൈ 17 ന് ഡൽഹിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഡൽഹി, ഗുവാഹത്തി, കൊൽക്കത്ത, മുംബൈ,ഗോവ എന്നീ ലോകകപ്പ് വേദി കളിലൂടെ 9000 കിലോമീറ്റർ സഞ്ചരിച്ചാണ് ട്രോഫി കൊച്ചിയിൽ പ്രദർശനത്തിനായി എത്തുന്നത്.കൊച്ചിയിലെ പ്രദർശനതോടെ ട്രോഫിയുടെ പര്യടനത്തിന് സമാപനമാകും. തുടർന്ന് ട്രോഫി ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്ന കൊൽക്കത്തയിലേക്ക് കൊണ്ടുപോകും


ഒക്ടോബർ ആറിനാണ് അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ തുടക്കം കുറിക്കുന്നത്. ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കയുമായിട്ടാണ്


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers