അണ്ടർ 17 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീം സൗഹൃദ മത്സരത്തിൽ മൗറീഷ്യസുമായി ഏറ്റുമുട്ടും. ഗോവയിൽ വെച്ചായിരിക്കും മൗറീഷ്യസുമായുള്ള സൗഹൃദ മത്സരം. നിലവിൽ ഇന്ത്യൻ ടീം ഗോവയിലാണ് പരിശീലനം നടത്തുന്നത്. ഈ മാസം 24 വരെ ഗോവയിൽ പരിശീലന നടത്തുന്ന ടീം പിന്നീട് ലോകക്കപ്പ് മത്സരങ്ങൾ അരങ്ങേറുന്ന ഡൽഹിയിലേക്ക് തിരിക്കും
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് സിംഗപ്പൂർ,മലേഷ്യ, സൗത്ത് ആഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ സൗഹൃദ മത്സരങ്ങൾക്കായി ക്ഷണിച്ചിരുന്നെങ്കിലും അവർ ക്ഷണം നിരസിച്ചതിനെ തുടർന്നാണ് മൗറീഷ്യസുമായി സൗഹൃദ മത്സരം സംഘടിപ്പിച്ചത്
ലോകകപ്പിൽ യു എസ് എ, കൊളംബിയ, ഘാന എന്നിവർ ഉൾപ്പെടെ ഗ്രൂപ്പ് എ യിലാണ് ഇന്ത്യ.
ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ യു എസ് എ ആണ് എതിരാളികൾ.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment