അങ്കത്തട്ട് ഒരുങ്ങുന്നു ഒപ്പം പോരാളികളും. രണ്ടു തവണ കൊൽക്കത്തൻ കടുവകൾ ക്ക് മുന്നിൽ അടിയറവു പറയേണ്ടി വന്ന കൊമ്പന്മാർ ഇത്തവണ ഒരുങ്ങി തന്നെ യാണ്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി ശക്തമായ ഇന്ത്യൻ നിര ബ്ലാസ്റ്റേസിനുണ്ട്. ഇന്ത്യൻ ലീഗിന്റെ കീരീടം തിടമ്പ് ഏറ്റാൻ തയാറെടുക്കുന്ന കേരളത്തിന്റെ മികച്ച നാല് ഇന്ത്യൻ താരങ്ങളെ പരിചയപ്പെടാം.
#4 ജാക്കിചന്ദ് സിംഗ്
ജാക്കിചന്ദ് സിംഗ് ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബായിരുന്നു റോയൽ വാഹിൻഡോയിലാണ് പ്രൊഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. 2014 സീസണിൽ ജാകിചന്ദ് മികച്ച പ്രകടനം കാഴ്ചവച്ചു. അതുവഴി റോയൽ വാഹിൻഡോ ഐ ലീഗ് പ്രവേശനം സ്വന്തമാക്കി. ഐ ലീഗ് ആദ്യ സീസണിൽ തന്നെ ജാക്കിചന്ദ് തന്റെ പ്രതിഭ തെളിയിച്ചു. സീസണിൽ അഞ്ചു ഗോളുകൾ നേടി റോയൽ വാഹിൻഡോയെ ഐ ലീഗിൽ ആദ്യ മൂന്നിൽ എത്തിച്ചു.
ഐ ലീഗിലെ മികച്ച പ്രകടനം 2015ലെ ഇന്ത്യൻ സൂപ്പർ ലീഗ് ലേലത്തിനുള്ള ഇന്ത്യയിലെ മികച്ച പത്തു താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. 20 ലക്ഷം രൂപ അടിസ്ഥാന വില കണക്കാക്കിയ ജാക്കിചന്ദ് സിംഗിനെ 45 ലക്ഷം രൂപ മുടക്കി പൂനെ സിറ്റി സ്വന്തമാക്കി. തന്റെ ആദ്യ സീസണിൽ 9 മത്സരത്തിൽ ടീമിനായി കളത്തിൽ ഇറങ്ങിയ ജാക്കി ചന്ദ് ഒരു ഗോളു നേടി. ആ ഗോൾ ഇന്ത്യൻ സൂപ്പർ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഗോളായിരുന്നു. പിന്നീട് റോയൽ വാഹിൻഡോ ഐ ലീഗിൽ നിന്നും പിന്മാറിയതോടെ ജാക്കി ചന്ദ് സാൽഗോക്കറിൽ ചേർന്നു. 16 മത്സരം സാൽഗോക്കറിൽ കളിച്ച ജാക്കി ചന്ദ് 2 ഗോളുകൾ നേടി. മൂന്നാം ഐ എസ് എൽ സീസണിൽ മുംബൈയിലേക്ക് കൂടുമാറിയ ജാക്കി ചന്ദ്. എട്ടു മത്സരത്തിൽ നിന്നും ഒരു ഗോളുകൾ നേടാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് ജാക്കി ചന്ദ് കളിച്ചത്.
2015 ൽ നേപ്പാളിന് എതിരെയാണ് ഇന്ത്യൻ ടീമിനായി ജാക്കി ചന്ദ് അരങ്ങേറിയത്. ഇതുവരെ ഇന്ത്യയ്ക്കായി 16 മത്സരത്തിൽ ബൂട്ടണിഞ്ഞു. 2 ഗോളുകളും നേടി.
ഇന്ന് ജാക്കി ചന്ദ് ദേശീയ ടീമിന്റെ ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യമാണ്. വലതു വിങ്ങിൽ കളിക്കുന്ന ഈ മണിപ്പൂരി വലതു വിങിലൂടെ കുതിച്ച് കയറി ബോക്സിലേക്ക് ക്രോസുകൾ നൽകാൻ മിടുക്കനാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേസിന്റെ വലതു വിങ്ങിൽ ജാക്കി ചന്ദ് സിംഗിനെ കാണാം
# 3 മിലാൻ സിംഗ്
തന്റെ ഒറ്റ ഗോളിലൂടെ തന്നെ പ്രതിഭ തെളിയിച്ച താരമാണ് മിലാൻ സിംഗ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തക്കെതിരായ മത്സരത്തിൽ 62ാം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് തൊടുത ഷോർട്ട് ഓരോ ഇന്ത്യ ഫുട്ബോൾ പ്രേമിയുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന ഒന്നാണ്. ടാറ്റ അക്കാദമി പ്രോഡക്റ്റായ മിലാൻ് പൈലൻ ആരോസിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്. നാൽപതോളം മത്സരത്തിൽ പൈലൻ ആരോസിന് വേണ്ടി കളിച്ച മിലാൻ പിന്നീട് വടക്കുകിഴക്കൻ ശക്തിയായ ഷിലോംങ്ങ് ലജോങ്ങിലേക്ക് ചേക്കേറി. നിലവിലെ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ താങ്ബോയ് സിങ്ടോയുടെ കീഴിൽ 3 വർഷം കളിച്ച മിലാൻ സിംഗ് 3 ഗോളുകളും ഷില്ലോങിനായി നേടി. അതിനിടെ 2014 ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി അഞ്ചു മത്സരം കളിച്ചു. പിന്നീട് DSK ശിവാജിയന്സിന് വേണ്ടി കളിച്ച മിലാന്റെ മികച്ച പ്രകടനം ഡൽഹി ഡയനാമോസിലേക്ക് എത്തിച്ചു. കഴിഞ്ഞ സീസണിൽ ഡൽഹി നിരയിലെ പ്രധാനിയായിരുന്നു മിലാൻ. 15 മത്സരത്തിൽ ലയൺസിനായി കളത്തിൽ ഇറങ്ങിയ മിലാൻ സിംഗ് 2 ഗോളുകൾ നേടി. മലൂദയ്ക്കൊപ്പം മധ്യനിരയിൽ മികച്ച പ്രകടനമാണ് ഡൽഹിയ്ക്കായി പുറത്തെടുത്തത്.
ഒരു തവണ മാത്രമേ മിലാൻ സിംഗിനെ തേടി ഇന്ത്യൻ ദേശീയ കുപ്പായം എത്തിയുള്ളു. കംബോഡിയക്ക് എതിരെയായിരുന്നു ആ മത്സരം. ഏഷ്യൻ ഗെയിംസിൽ അണ്ടർ 23 ടീമിന് വേണ്ടിയും ദേശീയ വേദിയിൽ മിലാൻ കളിച്ചിട്ടുണ്ട്. മധ്യനിരയിൽ മികച്ച വിദേശ താരങ്ങളെ ഉൾപ്പെടുത്താത ബ്ലാസ്റ്റേഴ്സ് മിലാൻ സിംഗ് നേതൃത്വം നൽകുന്ന ഇന്ത്യൻ നിലയിലാണ് മുഴുവൻ പ്രതീക്ഷയും അർപ്പിച്ചിരിക്കുന്നത്.
# 2 സി കെ വിനീത്
മലയാളികളുടെ സ്വന്തം സി കെ വി. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയതെ കഴിഞ്ഞ വർഷം ആവേശം കൊള്ളിച്ച താരമാണ് വിനീത്. കഴിഞ്ഞ രണ്ടു സീസണിലായി ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുന്ന വിനീത് ബ്ലാസ്റ്റേഴ്സിലെ ഫാൻ ഫേവറിറ്റുകളിൽ ഒരാളാണ്.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ വിനീത് വിവ കേരള/ചിരാഗ് യുണൈറ്റഡിലൂടെയാണ് പ്രൊഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. പിന്നീട് പ്രയാഗ് യുണൈറ്റഡിലും കളിച്ച വിനീതിന്റെ കരിയറിന് ഒരു ബ്രേക്ക് ത്രൂ ലഭിക്കുന്നത് ബെംഗളൂരു എഫ് സിയിൽ എത്തിയതോടെയാണ്. ആദ്യ സീസണിൽ തന്നെ ബെംഗളൂരു എഫ് സിയിൽ എത്തിയ വിനീത് ബംഗളുരു വിനോപ്പം ഐ ലീഗ് കിരീടലും സ്വന്തമാക്കി. കഴിഞ്ഞ 2 സീസണിലും ബെംഗളൂരു എഫ് സിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് വിനീത് കേരള ബ്ലാസ്റ്റേസിന്റെ മഞ്ഞകുപ്പായം അണിഞ്ഞത്. തന്റെ ആദ്യ സീസണിൽ ടീം ഒന്നാകെ നിറം മങ്ങിയപ്പോൾ വിനീതിനും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. എന്നാൽ കഴിഞ്ഞ സീസണിൽ ടൂർണമെന്റിൽ പതറുകയായിരുന്ന കേരള ബ്ലാസ്റ്റേസിന് ടൂർണമെന്റിലേക്ക് തിരികെ കൊണ്ടുവന്നത് വിനീതായിരുന്നു. എ എഫ് സി ഫൈനലിന് ശേഷം തിരിച്ചെത്തിയ വിനീത് ഗോൾ വരൾച്ച നേരിട്ടപ്പോൾ എല്ലാ രക്ഷകനായത് വിനീത് ആയിരുന്നു. ഇന്ത്യൻ ദേശീയ കുപ്പായം 7 തവണ സി കെ വിനീത് അണിഞ്ഞിട്ടുണ്ട്.
കിരീടം കൊതിച്ചു നാലാം അങ്കത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേസിന്റെ ഗോളുകൾ അടിക്കാനുള്ള ചുമതല ഈ കൂത്തുപറമ്പക്കാരനാകും.
#1 സന്ദേശ് ജിങ്കാൻ
കഴിഞ്ഞ 3 സീസണിൽ കേരള ബ്ലാസ്റ്റേസിന്റെ ഗോൾ വലയത്തിന് മുന്നിൽ വൻ മതിലുപോലെ നിന്ന ജിങ്കാനെ സ്വന്തം നാട്ടുകാരനെ പോലെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കാണുന്നത്. ആദ്യ സീസൺ മുതൽ ടീമിന്റെ നെടുംതൂണായി ഈ 24 കാരൻ നിലകൊള്ളുന്നു.
ഈ ചണ്ഡീഗഡുകാരൻ ബെയ്ചുങ് ബൂട്ടിയയുടെ സിക്കിം യുണൈറ്റഡിലൂടെയാണ് പ്രൊഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. പിന്നീട് മുംബൈ സിറ്റിയിലേക്ക് മാറിയ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ആദ്യ ഐ എസ് എൽ ഡ്രാഫ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ഈ ചണ്ഡീഗഡുകാരനെ സ്വന്തമാക്കി. പിന്നീട് കേരള ബ്ലാസ്റ്റേസിന്റെ നട്ടെല്ലായി മാറുന്നതാണ് കണ്ടത്. കേരള ബ്ലാസ്റ്റേസിന് ലഭിച്ച ഏറ്റവും മികച്ച പ്രതിരോധ താരമാണ് ജിങ്കാൻ. കേരള ബ്ലാസ്റ്റേസിന്റെ ആരാധകരുടെ സൂപ്പർ ഹീറോ ആണ് ജിങ്കാൻ. ആദ്യ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ചത് ജിങ്കാന്റെ നേതൃത്വത്തിൽ ഉള്ള പ്രതിരോധനിരയായിരുന്നു. ആദ്യ സീസണിൽ മികച്ച എമർജിംഗ് പ്ലെയർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ജിങ്കാന്റെ പല ഗോൾ ലൈൻ സെവുകളും മലയാളികളുടെ മനസ്സിൽ ഇടം നേടിയതാണ്. ഇപ്പോൾ ഇന്ത്യൻ ടീമിനെ ത്രിരാഷ്ട്ര ടൂർണമെന്റിൽ നയിച്ചതും ഈ 24 കാരനായിരുന്നു. സാൽഗോക്കർ, ഡി എസ് കെ ശിവാജിയൻസ്, ബെംഗളൂരു എഫ് സി എന്നീ ടീമുകൾക്കായി ജിങ്കാൻ ഐ ലീഗിൽ പന്ത് തട്ടിയിട്ടുണ്ട്. ഈ വർഷവും എതിരാളികളുടെ മുന്നേറ്റങ്ങൾക്ക് തടയിടാൻ കേരള ബ്ലാസ്റ്റേസിന്റെ ഗോൾ പോസ്റ്റിന് മുന്നിൽ ഉണ്ടാകും ഈ സൂപ്പർ ഹീറോ.
0 comments:
Post a Comment