ഷൂട്ടൗട്ട് ശാപം മോചിതരാക്കാതെ ഗോകുലം എഫ് സി. പ്രഥമ AWES കപ്പിന്റെ ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ഗോകുലം എഫ് സിയെ 4-1 തകർത്ത് ഡെമ്പോ ഗോവ ജേതാക്കളായി. കളിയുടെ മുഴുവൻ സമയവും 1-1 എന്ന സ്കോറിന് സമനില പാലിച്ചതോടെയാണ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്. ഡെമ്പോ ഗോവയ്ക്കായി ബീവാൻ, നവീൻ, നിക്സൺ, ജോക്കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഗോകുലം എഫ് സിയ്ക്കായി ഉസ്മാൻ മാത്രമേ ഗോൾ നേടിയുള്ളു. അർജുന്റെ കിക്ക് ഡെമ്പോ ഗോളി അങ്കെലോ രക്ഷപ്പെടുത്തിയ പ്പോൾ ഷിനു പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു.
മത്സരത്തിന്റെ 31ാം മിനുട്ടിൽ അഡലജെയുടെ മിന്നുന്ന ഗോളിൽ മുന്നിലെത്തിയെങ്കിലും 74 ാം മിനുട്ടിൽ ഉഗോചുകിന്റെ സെൽഫ് ഗോളാണ് ഡെമ്പോ ഗോവയ്ക്ക് തുണയായത്.
കഴിഞ്ഞ കേരള പ്രീമിയർ ലീഗിലും ഗോൾ അടിച്ചു കൂട്ടിയ ഗോകുലം എഫ് സി സെമി ഫൈനലിൽ എഫ് സി തൃശ്ശൂരിനോട് പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് പുറത്തായത്
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment