സീസണിലെ ആദ്യ കൊൽക്കത്ത ഡെർബി സമനിലയിൽ., സിലിഗുരിയിലെ കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത ഫുട്‌ബോൾ ലീഗിന്റെ നിർണായകമായ ആവേശ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ മോഹൻ ബഗാനെ 2-2 ന് പിടിച്ചു കെട്ടി തുടർച്ചയായ എട്ടാം തവണയും സി.എഫ്.എൽ കിരീടം നിലനിർത്തി.
മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ അസ്ഹറുദ്ദീൻ മല്ലിക്കും 47 ആം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിലൂടെ അൻസുമണ ക്രോമയും മോഹൻ ബഗാനു വേണ്ടി സ്കോർ ചെയ്തപ്പോൾ 43ആം മിനിറ്റിൽ ലാൽഡെൻമിയ റാൽറ്റെ യും 62 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ മഹ്മൂദ് അൽ അമ്നയും ഈസ്റ്റ് ബംഗാളിനു വേണ്ടി സമനില പിടിച്ചുകൊണ്ട് 39 ാം കൊൽക്കത്ത ഫുട്‌ബോൾ ലീഗ് ലീഗ് കിരീടം ഉറപ്പിച്ചു.
കഴിഞ്ഞ കളിയിൽ നിന്ന് വ്യത്യസ്തമായി റെഡ് ആൻഡ് ഗോൾഡ് കോച്ച് ഖാലിദ് ജാമിൽ രണ്ട് പ്രധാന മാറ്റങ്ങൾ വരുത്തിയിരുന്നു ടോൺമോയ് ഘോഷ്, അരനാബ് മണ്ഡൽ എന്നിവർക്ക് പകരം സമദ് അലി മല്ലിക്ക്, മിച്ചൽ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഗ്രീൻ, മറൂൺ കോച്ച് ശങ്കർലാൽ ചക്രബർത്തി 3 മാറ്റങ്ങൾ വരുത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത് അർജിത്, ഷിൽട്ടൻ ഡി സിൽവ, റിക്കി എന്നിവർക്ക് പകരം ദേബബ്രത റോയി, സുർച്ചന്ദ്ര സിങ്, ഗുരുജിന്ദർ കുമാർ എന്നിവരാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്.
മിച്ചലിന്റെ അബദ്ധതിൻനിന്ന് കളിയുടെ ആദ്യ മിനിറ്റിൽ തന്നെ അസ്ഹറുദ്ദീൻ മലിക്കിന്റെ തകർപ്പൻ ഗോളിൽ ബഗാൻ അക്കൗണ്ട് തുറന്നു ഒരു ഗോൾ വഴങ്ങിയത്തിനു ശേഷം സമനില പിടിക്കാൻ ഈസ്റ്റ് ബംഗാൾ തകത്തു കളിച്ചു. ബഗാന്റെ പോസ്റ്റിലേക്ക് തുടരെ തുടരെ അവർ കൗണ്ടർ അറ്റാകുകൾ നടത്തി 43ആം മിനിറ്റിൽ റാൽട്ടെയുടെ ഗോളിൽ ഇതിനു ഫലം കണ്ടു. ആദ്യ പകുതി സമാസമം(1-1).
ആദ്യ പകുതിയുടെ തനിയാവർത്തനം എന്നവണ്ണം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 47ആം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽ മോഹൻ ബഗാൻ ലീഡ് ഉയർത്തി (2-1). മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും സി.എഫ്.എൽ കിരീടം ഈസ്റ്റ് ബംഗാളിന് ഉറപ്പിക്കാം എന്നാൽ മോഹൻ ബഗാനെ സംബന്ധിച്ച് 7 വർഷത്തിന് ശേഷം ട്രോഫി തിരിച്ചു പിടിക്കാൻ വിജയം അനിവാര്യം. 62 ആം മിനിറ്റിൽ ലാൽഡെൻമിയയെ ബോക്സിൽ വെച്ച് ഫൗൾ ച്ചെയ്തതിന് റാൽനിയർ ഫെർണാണ്ടസിനെതിരെ വിധിച്ച പെനൽറ്റി മഹ്മൂദ് അൽ അമ്ന കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 2-2 തുടർന്ന് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ ഇരു ടീമുകളും 10 പേരെ വെച്ചാണ് കളിച്ചത്. റഫറിയോടുള്ള മോശം പെരുമാറ്റത്തിന് ബഗാന്റെ കിൻഷുക് ദെബ്നത്തിനെയും ചെസ്റ്റർപോൾ ലിങ്ദോയെ പിന്നിൽ നിന്ന് ഫൗൾ ചെയ്തതിന് ഈസ്റ്റ് ബംഗാളിന്റെ സുരാബുദീൻ മല്ലിക്കും ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി.
Molbin Thomas:
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment