അണ്ടർ 17 ലോകകപ്പിന് പിറകെ അണ്ടർ 20 ലോകകപ്പിനും ആതിഥേയം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ .ഇതിന്റെ മുന്നോടിയായി പല പദ്ദതികളും നടപ്പിലാക്കാൻ എ ഐ എഫ് എഫ് ഒരുങ്ങുന്നു .ഇതിന്റെ ഒരു ഭാഗമാണ് 100 കോടി ചെലവിൽ ഇന്ത്യൻ ഫുടബോൾ ടീമിന് വേണ്ടി ലോകോത്തര നിലവാരമുള്ള നാഷണൽ സെന്റർ ഓഫ് എക്സെല്ലെന്സ് ഒരുക്കുമെന്ന് പട്ടേൽ പറഞ്ഞു .ലോകോത്തര നിലവാരമുള്ള ട്രെയിനിങ് സെന്ററുകൾ , ഫുടബോൾ പ്രാക്ടീസ് കേന്ദ്രങ്ങൾ എന്നിങ്ങനെ പല പദ്ദതികളും ഇതിൽ ഉൾപ്പെടും .2018 അവസാനത്തോടെ ഇത് പൂർത്തിയാകുമെന്നും പട്ടേൽ വ്യക്തമാക്കി .
ഇന്ത്യൻ അണ്ടർ 17 കോച്ച് ലൂയിസ് നോർട്ടൻ, ഫിഫ ഡയറക്ടർ ജാവിയർ സിപ്പി , എ ഐ എഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലും കൂടി ചേർന്ന പ്രെസ്സ് കോൺഫെറെൻസിലാണ് ഇക്കാര്യം അറിയിച്ചത് .
U17 ഇന്ത്യൻ ഫുടബോൾ ടീമിലെ താരങ്ങളുടെ ക്വാളിറ്റിയിൽ താൻ തൃപ്തനാണെന്നും കൂടുതൽ ബോൾ പോസ്സെഷൻ ഇന്ത്യൻ താരങ്ങൾ ചെയ്യണമെന്നുമാണ് ആഗ്രഹം , കോച്ച് ലൂയിസ് നോർട്ടൻ വ്യക്തമാക്കി .
ഇനി 10 ദിവസം ബാക്കി നിൽക്കെ ടിക്കറ്റ് വിൽപ്പന റെക്കോർഡ് വേഗതിയിലാണെന്നും ഇനിയും കൂടുതൽ ടിക്കറ്റുകൾ വേഗതയിൽ വിറ്റഴിയുമെന്നും ഫിഫ ഡയറക്ടർ ജാവിയർ സിപ്പി പറഞ്ഞു .
0 comments:
Post a Comment